പുത്തൂർ തിരുവാണിക്കാവ് അയ്യപ്പ സേവ സമാജത്തിൻറെ രണ്ടാമത് ദേശവിളക്ക് മഹോത്സവം ഇന്ന്.
(06/12/2024)
പ്രശസ്ത ശാസ്താംപാട്ട് കലാകാരന്മാരായ കുട്ടഞ്ചേരി അയ്യപ്പ സേവാ സംഘം, സതീശൻ & പാർട്ടിയുടെ നേതൃത്വത്തിൽ പുത്തൂർ പടിഞ്ഞാറ്റുമുറി ശ്രീ കൂടല്ലൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കുന്ന പാലക്കൊമ്പ് എഴുന്നള്ളിപ്പ് മാളികപ്പുറങ്ങളുടെ താലത്തിൻറെ അകമ്പടിയോടെ തിരുവാണിക്കാവ് ക്ഷേത്രമൈതാനിയിൽ എത്തി ചേരുന്നു.
താലം എടുക്കുന്നത് മംഗല്യ ഭാഗ്യത്തിനും ദീർഘ സുമംഗലീ ഭാഗ്യത്തിനും ഉത്തമമായി കരുതപ്പെടുന്നു.
തിരുവാണിക്കാവ് ക്ഷേത്ര മൈതാനിയിൽ വൈകീട്ട് 7 മണി മുതൽ പ്രശസ്ത ഭജന സംഘം നെന്മിനി കലിയുഗ വരദൻ അവതരിപ്പിക്കുന്ന ഭജനയും, അന്നദാനവും ഉണ്ടായിരിക്കും.
താലമെടുക്കാൻ ആഗ്രഹിക്കുന്ന മാളികപ്പുറങ്ങൾ വൈകീട്ട് 6 നു കൂടല്ലൂർ ക്ഷേത്രപരിസരത്ത് എത്തി ചേരേണ്ടതാണെന്നു സമാജം ഭാരവാഹികൾ അറിയിച്ചു.
ദേശവിളക്ക് കടന്നു വരുന്ന വഴിയിൽ ഉള്ള ഭവനങ്ങളിൽ പൂക്കൾ, നിറപറ എന്നിവ ഒരുക്കിയും നിലവിളക്ക് കൊളുത്തിയും ഭഗവാനെ വരവേൽക്കും.