പൂച്ചപ്പുലി വിലസുന്നതായി റിപ്പോർട്ട്

 ഇരുട്ടിൻ്റെ മറവിൽ തെരുവുനായ്ക്കളുടെ എണ്ണം നിയന്ത്രിച്ച് പുതുരുത്തിയിൽ പൂച്ചപ്പുലി വിലസുന്നതായി റിപ്പോർട്ട്.



വടക്കാഞ്ചേരി നഗരസഭയുടെ ഒന്നാം ഡിവിഷനായ പുതുരുത്തി സ്കൂൾ ഡിവിഷൻ കൊല്ലം പടി പ്രദേശത്താണ് പൂച്ചപ്പുലിയെന്നറിയപ്പെടുന്ന ലപ്പേർഡ് ക്യാറ്റിൻ്റെ കാൽപ്പാടുകൾ കഴിഞ്ഞ ദിസം ഡിവിഷനിലെ ഒരാൾ മൊബൈൽ ക്യാമറയിൽ പകർത്തി ഡിവിഷൻ കൗൺസിലർ നിജി ബാബുവിന് വാട്സാപ്പിൽ അയച്ചുനൽകിയത്


കൂടുതലായി അന്വേഷണം നടത്തിയതിനെ തുടർന്ന് കാൽപ്പാടുകൾ പൂച്ച പുലിയുടേത് തന്നെയെന്ന് സ്ഥിരീകരിച്ചു.


പ്രദേശത്തെ തെരുവുനായ്ക്കളുടെ എണ്ണത്തിൽ കുറവു വരുന്നതൊഴിച്ചാൽ ഈ ജീവിയെ കൊണ്ട് പ്രദേശവാസികൾക്ക് മറ്റ് ബുദ്ധിമുട്ടുകളൊന്നും ഉണ്ടായതായി നാളിതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.


ഒരു വർഷം മുൻപാണ് പ്രദേശത്തെ CCTVവിയിൽ പുലിയുടേതിന് സമാനമായ ദൃശ്യങ്ങൾ പരുകയും, പ്രദേശവാസ്കളിൽ ചിലർ കാണുകയും വനം വകുപ്പ് അധികൃതർ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുകയും മറ്റും ചെയ്തത്.


കഴിഞ്ഞ ദിവസം അകമല പ്രദേശത്ത് പുലിയിറങ്ങിയിട്ടുണ്ടെന്ന അഭൂഹത്തെ തുടർന്ന് വനം വകുപ്പ് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്