വിദ്യാർത്ഥികളെ അനുമോദിച്ച് ബോട്ടണി അധ്യാപകർ.

 വിദ്യാർത്ഥികളെ അനുമോദിച്ച് ബോട്ടണി അധ്യാപകർ
തൃശൂർ: ജില്ലയിലെ ഹയർ സെക്കൻഡറി ബോട്ടണി അധ്യാപകരുടെ സംഘടനയായ ടീച്ചേഴ്‌സ് അസോസിയേഷൻ ഓഫ് ബോട്ടണിയുടെ നേതൃത്വത്തിൽ പ്ലസ് ടു ബയോളജി വിഷയത്തിൽ മുഴുവൻ മാർക്ക് നേടിയവരെ “ബയോനോവ 2026”-ൽ അനുമോദിച്ചു. 208 വിദ്യാർത്ഥികൾക്ക് പുരസ്‌കാരം സമ്മാനിച്ചു പ്ലസ് ടു ബയോളജിയിൽ 1200 ൽ 1200 നേടിയ ആര്യ കെ ആർ ന് പ്രത്യേക പുരസ്കാരം നൽകി അനുമോദിച്ചു. ഡോ. ആൽഫ്രഡ് ജോ ബോട്ടണി വിഭാഗം മേധാവി സെൻ്റ് ജോസഫ്സ് കോളേജ് ഇരിങ്ങാലക്കുട, ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. അസോസിയേഷൻ പ്രസിഡൻ്റ് ജെയിൻ പി.എ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഉണ്ണികൃഷ്ണൻ വി എ , വൈസ്പ്രസിഡൻ്റുമാരായ അനീഷ് എസ് നിഷ സി എ , ജോമി പി ജോബ്, മഞ്‌ജു എം രാഘവൻ, റിട്ടയേഡ് അധ്യാപക പ്രതിനിധി ഷേർളി ജേക്കബ് , മാസ്റ്റർ ആരോൺ പി ആൽവിൻ എന്നിവർ ആശംസകൾ അറിയിച്ചു. ട്രഷറർ ലിബി തോമസ് കെ നന്ദി അറിയിച്ചു.