കൊട്ടേക്കാട് യുവജന കലാസമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച എട്ടാമത് എൻ കെ ദേവസ്സി സ്മാരക സംസ്ഥാന പ്രൊഫഷണൽ നാടകോത്സവത്തിന് തിരശ്ശീല ഉയർന്നു.
നല്ല നാടകങ്ങളെ സിനിമയെ പോലെ നെഞ്ചേറ്റി പ്രോത്സാഹിപ്പിക്കണമെന്ന് കൊട്ടേക്കാട് പള്ളി വികാരി ഫാദർ ജോജു ആളൂർ. കൊട്ടേക്കാട് യുവജന കലാസമിതിയുടെ ആഭിമുഖ്യത്തിൽ തൃശ്ശൂർ കെ കരുണാകരൻ സ്മാരക ടൗൺഹാളിൽ സംഘടിപ്പിച്ച എൻ. കെ.ദേവസി സ്മാരക എട്ടാമത് പ്രൊഫഷണൽ നാടകോത്സവത്തിന് തിരിതെളിച്ച് ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സമിതി വൈസ് പ്രസിഡന്റ് ജേക്കബ് എൻ ടി അദ്ധ്യക്ഷത വഹിച്ചു. വ്യവസായ പ്രമുഖൻ ജോസ് ആലൂക്ക മുഖ്യ അതിഥി ആയിരുന്നു. പ്രസിഡന്റ് ഡേവിഡ് കണ്ണനായക്കൽ, വൈസ് പ്രസിഡന്റ് പോൾസൻ ലുയീസ്, റോബർട്ട് ഡേവിഡ്, ജെൻസൻ വാഴപ്പിള്ളി, ബിജു ചാലിശ്ശേരി, ജോൺസൻ ചിറ്റിലപ്പിള്ളി, ബെന്നി നീലങ്കാവിൽ, ബാബു നീലങ്കാവിൽ തുടങ്ങിയവർ സംസാരിച്ചു.
ഇന്നുമുതൽ (നവമ്പർ 4) മുതൽ നവമ്പർ 8 വരെ ദിവസവും വൈകീട്ട് 6.30 നു അരങ്ങേറുന്ന നാടകത്തിന് പ്രവേശനം സൌജന്യമാണ്. കേരളത്തിലെ മികച്ച പ്രൊഫഷണൽ നാടക സമിതികളുടെ നാടകങ്ങളാണ് നാടകോത്സവത്തിൽ ഉള്ളത്. ഉൽഘാടനത്തിനുശേഷം കായംകുളം ദേവയുടെ “വനിത മെസ്സ്” നാടകം അരങ്ങേറി. പ്രവേശനം സൌജന്യമാണ്. ഇന്നത്തെ നാടകം നിറഞ്ഞ സദസ്സിലായിരുന്നു.
നാളെ 5 നവംബർ 2024 (ചൊവ്വ) രണ്ടാം ദിവസം
കോഴിക്കോട് സങ്കീർത്തനയുടെ വെളിച്ചം
രചന : ഹേമന്ദ് കുമാർ സംവിധാനം : രാജേഷ് ഇരുളം
6 നവംബർ 2024 (ബുധൻ) മൂന്നാം ദിവസം
തിരുവനന്തപുരം നാടകനിലയത്തിന്റെ നിലാവ്
രചന : സ്മിജു കുട്ടൻ സംവിധാനം : അനിൽ ആറ്റിങ്ങൽ
7 നവംബർ 2024 (വ്യാഴം) നാലാം ദിവസം
ചിറയൻ കീഴ് അനുഗ്രഹ യുടെ ചിത്തിര
രചന : മുഹദ് വെമ്പായം സംവിധാനം : സുരേഷ് ദിവാകരൻ
8 നവംബർ 2024 (വെള്ളി) അഞ്ചാം ദിവസം
കൊല്ലം അനശ്വര യുടെ അന്നാ ഗാരേജ്
രചന : ശ്രീകുമാർ മാരാത്ത്
സംവിധാനം : കെ. പി എ സി സജീവ് മാടവന
☝️
ചിത്രം : കൊട്ടേക്കാട് യുവജന കലാസമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച എട്ടാമത് എൻ കെ ദേവസ്സി സ്മാരക സംസ്ഥാന പ്രൊഫഷണൽ നാടകോത്സവം കൊട്ടേക്കാട് ഫൊറോന പള്ളിവികാരിയും സമിതി രക്ഷാധികാരിയുമായ ഫാ ജോജു ആളൂർ ഉൽഘാടനം നിർവ്വഹിക്കുന്നു.
