വരവൂരിൽ വൻ കഞ്ചാവ് വേട്ട: നാല് യുവാക്കൾ അറസ്റ്റിൽ
വരവൂരിലെ സ്വകാര്യ റിസോർട്ടിൽ നിന്നും എരുമപ്പെട്ടി പോലീസ് നടത്തിയ റെയ്ഡിൽ 9 കിലോഗ്രാം കഞ്ചാവും 5 ഗ്രാം എംഡിഎംഎയും പിടികൂടി
നാല് പേരെ അറസ്റ്റ് ചെയ്തു. വരവൂർ, കോട്ടയം വേളൂർ, ചേലക്കര എന്നിവിടങ്ങളിലെ സ്വദേശികളായ ഇവർ ഒറീസയിൽ നിന്നും കഞ്ചാവ് വാങ്ങി നാട്ടിൽ എത്തിച്ച് ചില്ലറ വിൽപന നടത്തുകയായിരുന്നു.
ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും എരുമപ്പെട്ടി പോലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. പ്രതികളിൽ രണ്ട് പേർ കാപ്പ ചുമത്തപ്പെട്ടവരുമാണ്.

