പുഴയ്ക്കൽ കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ ഓഫീസ് പുറനാട്ടുകരയിലെ പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിലേക്ക് മാറ്റി


പുഴയ്ക്കൽ കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ ഓഫീസ് പുറനാട്ടുകരയിലെ പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചു


    അയ്യന്തോൾ പുതൂർക്കരയിൽ പ്രവർത്തിച്ചിരുന്ന പുഴയ്ക്കൽ കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ ഓഫീസ് പുറനാട്ടുകരയിലെ പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചു.


 പുതിയ ഒഫീസിൻ്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ലീല രാമകൃഷ്ണൻ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്  ഒ എം ഷാജു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത്  സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺമാറായ ജ്യോതി ജോസഫ്, ജെസ്സി സാജൻ, ജില്ലാ, ബ്ലോക്ക്  പഞ്ചായത്ത് അംഗങ്ങൾ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാർ  കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ, കൃഷി ഓഫീസർമാർ വിവിധ രാഷ്ട്രീയ കക്ഷി പ്രവർത്തകർ, കർഷകർ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ പരിപാടിയിൽ സംബന്ധിച്ചു.