വേലൂർ :
വഖഫ് നിയമം മൂലം ദുരിതമനുഭവിക്കുന്ന മുനബം നിവാസികൾക്ക് അവരുടെ ഭൂമി വിട്ടു നല്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വേലൂർ സെന്ററിൽ കത്തോലിക്ക കോൺഗ്രസ്സ് ഫൊറാനതല പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.
കത്തോലിക്ക കോൺഗ്രസ്സ് ഫൊറാന പ്രസിഡന്റ് ജോസ് ചെമ്പിശ്ശേരി അദ്ധ്യക്ഷത വഹിച്ച ചടങ്ങ് അതിരൂപത കത്തോലിക്ക കോൺഗ്രസ്സ് പ്രസിഡന്റ് ഡോ: ജോബി കാക്കിശ്ശേരി ഉദ്ഘാടനം ചെയ്തു. മുൻ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി പി.ഐലാസ്സർ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.
ഫൊറോന ഡയറക്ടറും തയ്യൂർ ഇടവക വികാരിയുമായ ഫാ ഗ്രിജോ മുരിങ്ങാത്തേരി,
ഫൊറന സെക്രട്ടറി കെ കെ രഞ്ജിത്ത് , ട്രഷറർ സേവി ജേക്കബ്, തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികളായ പി.കെ. വി ജോസ്, പ്രാൻസീസ് തയ്യൂർ എന്നിവർ നേതൃത്വം നല്കി.