പഴുന്നാന അരുവി റിഹാബിലിറ്റേഷൻ സെൻറർ സാഹോദര്യത്തിന്റെയും അനുകമ്പയുടെയും മഹത്തായ സന്ദേശം നൽകുന്നു- ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
കേച്ചേരി :
പഴുന്നാന അരുവി റിഹാബിലിറ്റേഷൻ സെൻറർ ശാരീരികവും മാനസികവുമായ വെല്ലുവിളി നേരിടുന്ന രോഗികളെ പരിചരിക്കുന്നതിലൂടെ സമൂഹത്തിന് സാഹോദര്യത്തിന്റെയും അനുകമ്പയുടെയും സന്ദേശം നൽകുകയാണെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പഴുന്നാനയിലെ അരുവി റിഹാബിലിറ്റേഷൻ സെൻ്റർ ക്രിസ്റ്റൽ ജൂബിലിയും സ്ഥാപക ഡയറക്ടർ വർഗീസ് പാലത്തിങ്കൽ അച്ഛൻ്റെ സപ്തതി ആഘോഷവും സപ്തതി മന്ദിരത്തിന്റെ ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെറിയ ചിന്തയിലൂടെ നിരവധി പേർക്ക് ആശ്വാസമാകാൻ വർഗീസ് പാലത്തിങ്കൽ അച്ഛന് സാധിച്ചതും എയ്ഡ്സ് ബാധിതർക്ക് വേണ്ടി ദക്ഷിണ ഭാരതത്തിലെ ആദ്യ അഭയ കേന്ദ്രം സ്ഥാപിച്ച അദ്ദേഹത്തിൻ്റെ പ്രവർത്തി ഏറെ പ്രശംസനീയമാണെന്നും ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.അരുവി ട്രസ്റ്റ് മെമ്പർ ഫാ.വർഗീസ് പാലത്തിങ്കൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ
ജോയ് ആലുക്കാസ് ഫൗണ്ടേഷൻ സ്ഥാപക ജോളി മുഖ്യ പ്രഭാഷണം നടത്തി.അരുവി ട്രസ്റ്റ് ഡയറക്ടർ ഫാ. വർഗീസ് പാലത്തിങ്കൽ ആദരം ഏറ്റുവാങ്ങി മറുപടി പ്രസംഗം നടത്തി.ഭാരത ക്ഷേമം ട്രസ്റ്റ് ചെയർമാൻ പി.എം. തോമസ്, കല്യാൺ സിൽക്സ് ചെയർമാൻ പട്ടാഭിരാമൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.