റോമിലേക്ക് പോകുന്ന ഡേവീസ് ചിറമ്മലിന് യാത്രയ്പ്പ് നൽകി.
..................................
കുറുമാൽ :
ശിവഗിരി മഠത്തിൻ്റെ നേതൃത്വത്തിൽ ശ്രീനാരായണഗുരു സംഘടിപ്പിച്ച സർവ്വമത സമ്മേളനത്തിൻ്റെ നൂറാം വാർഷികത്തിനോടനുബന്ധിച്ച് നവംബർ 30 ന് വത്തിക്കാൻ സിറ്റിയിൽ മാർപ്പാപ്പയടക്കമുള്ള ലോകനേതാക്കൾക്കൊപ്പം സർവ്വമത സമ്മേളനത്തിൽ പങ്കെടുക്കാൻ ഇന്ത്യയെ പ്രതിനിധീകരിച്ച് റോമിലേക്ക് പോകുന്ന കിഡ്നി ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ ചെയർമാൻ ഫാദർ ഡേവിസ് ചിറമേലിനെ സാമൂഹിക പ്രവർത്തകൻ കരീം പന്നിത്തടം ആദരിച്ചു.
കുറുമാൽ കിഡ്നി ഫൗണ്ടേഷനിൽ നടന്ന യാത്രയ്പ്പ് ചടങ്ങിലാണ് പൊന്നാട നൽകി ആദരിച്ചത്.
കിഡ്നി ഫൗണ്ടേഷൻ സി.ഇ.ഒ.പി.പി. യേശുദാസ്,ദിനപത്രം ചീഫ് എഡീറ്റർ ശിഹാബലി അമ്മോക്കാസ് തുടങ്ങിയവർ പങ്കെടുത്തു.

