അടാട്ട് വില്ലേജിൽ ഡിജിറ്റൽ സർവെ തുടങ്ങി.
മുതുവറ :
എല്ലാവർക്കും ഭൂമി,എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യമിട്ട് കേരള സർക്കാർ സർവെയും,ഭൂരേഖ വകുപ്പും നടപ്പിലാക്കുന്ന "എൻ്റെ ഭൂമി" പദ്ധതിയുടെ ഭാഗമായി അടാട്ട് വില്ലേജിൽ ഡിജിറ്റൽ സർവെ പ്രവർത്തനങ്ങൾക്ക് തുടക്കമായി.അടാട്ട് ഗ്രാമീണ വായനശാല അമ്പലംക്കാവ് ഹാളിൽ നടന്ന ചടങ്ങിൽ സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് സിമി അജിത് കുമാർ അധ്യക്ഷയായി.വൈസ് പ്രസിഡന്റ് ഉഷ ശ്രീനിവാസൻ, സർവെ (റെയ്ഞ്ച്)അസിസ്റ്റന്റ് ഡയറക്ടർ പി എ ഷാജി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീഷ്മ അഭിലാഷ്,ബ്ലോക്ക് പഞ്ചായത്തംഗം പി എസ് ശിവരാമൻ,പഞ്ചായത്തംഗളായ എ ബി ബിജീഷ്, ഇ യു ശ്രീജിത്ത്,മിനി സൈമൺ,വില്ലേജ് ഓഫീസർ സാറാ ജോസഫ്, കെ എസ് ബബുൽനാഥ് എന്നിവർ സംസാരിച്ചു.
ചിത്രം:അടാട്ട് വില്ലേജിൽ ഡിജിറ്റൽ സർവെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ ചെയ്യുന്നു
.jpg)