കിണറിന്‍റെ മതിൽ ഇടിഞ്ഞ് അപകടം. കിണറ്റിൽ വീണ് വെള്ളാറ്റഞ്ഞൂർ സ്വദേശിനി മരിച്ച നിലയിൽ.

    കിണറിന്‍റെ മതിൽ ഇടിഞ്ഞ് അപകടം. കിണറ്റിൽ വീണ് വെള്ളാറ്റഞ്ഞൂർ സ്വദേശിനി മരിച്ച നിലയിൽ.


   വെള്ളാറ്റഞ്ഞൂർ തയ്യൂർ പൊറത്തൂർ വറതുണ്ണി മകൾ പി.വി. ത്രേസ്യ(72) ആണ് മരിച്ചത്. കിണറിന്‍റെ പരിസരത്ത് പണികൾ നടക്കെ വീട്ടു കിണറിന്‍റെ  മതിലിന്റെ ഒരു ഭാഗം ഇടിഞ്ഞ് കിണറ്റിൽ വീഴുകയായിരുന്നെന്ന് പറയുന്നു. ശരീരത്തിൽ മണ്ണിടിഞ്ഞതിന്‍റെ പരിക്കുകൾ ഉണ്ട്. കുന്നംകുളം ഫയർഫോഴ്സ് സ്ഥലത്തെത്തി കിണറിൽ നിന്ന് പുറത്തെടുത്ത്, മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല . അവിവാഹിതയാണ്. സംസ്കാരം നാളെ വൈകുന്നേരം 4 ന് വെള്ളാറ്റഞ്ഞൂർ  ദേവാലയത്തിൽ . സഹോദരങ്ങൾ: പരേതനായ ദേവസി, പരേതനായ പൊറിഞ്ചുകുട്ടി. പരേതയായ റോസ, പരേതയായ മേരി, ജോസ്, ശോശന്നം, ജേക്കബ്, പരേതയായ മർഗിലി.