മെഡിക്കൽ ക്യാമ്പ് നടത്തി


തയ്യൂർ സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ തയ്യൂരിൽ പൊതുജനങൾക്കു വേണ്ടി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

  

   അമല മെഡിക്കൽ കോളേജ് ( RHTC വെള്ളാറ്റഞ്ഞൂർ)ൻ്റെ സഹകരണത്തോടെ നടന്ന മെഡിക്കൽ ക്യാമ്പ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീ.ജലീൽ ആദൂർ ഉദ്ഘാടനം ചെയ്തു.വേലൂർ പഞ്ചായത്ത്‌ വാർഡ് മെമ്പർ ശ്രീമതി വിമല നാരായണൻ അധ്യക്ഷത വഹിച്ചു. ആശംസകൾ അർപ്പിച്ച് ഡോക്ടർ ശ്രുതി സംസാരിച്ചു. സമിതി പ്രസിഡന്റ് ശ്രീ. ജെയിംസ് T.J സ്വാഗതം പറഞ്ഞു. Dr. ഡിനു ഫസ്റ്റ് എയ്ഡ് ക്ലാസ്സ്‌ എടുത്തു. നൂറുകണക്കിന് പേർ ക്യാമ്പിൽ പങ്കെടുത്തു. സൗജന്യ മായി മരുന്നുകളും ക്യാമ്പിൽ നൽകുകയുണ്ടായി.

തയ്യൂർ സൗഹൃദ കൂട്ടായ്മ ട്രഷറർ മുരളി മാസ്റ്റർ എല്ലാവർക്കും നന്ദി പറഞ്ഞു. സെക്രട്ടറി സന്തോഷ് P, ക്യാമ്പ് കോഡിനേറ്റർ ആൽഫ്രഡ് തോമസ് എന്നിവർ നേതൃത്വം നൽകി.