തൃശ്ശൂർ പട്ടിക്കാട് ദേശീയപാതയിലെ വഴുക്കുംപാറയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു.

 തൃശ്ശൂർ പട്ടിക്കാട് ദേശീയപാതയിലെ വഴുക്കുംപാറയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു.



 ഇന്നലെ വൈകിട്ട് ആറുമണിയോടെ അയ്യപ്പ ഭക്തരെ കൊണ്ടുപോയിരുന്ന ബസ് ദേശീയപാത കടക്കുകയായിരുന്ന ഒഡീഷ സ്വദേശി 59 വയസുള്ള  ഹാരപ്ഹുല മജ്ഹിനെ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ തൃശ്ശൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


തൃശ്ശൂർ ഭാഗത്തേക്ക് പോയിരുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്. 

ഇടിയുടെ ആഘാതത്തിൽ ഇദ്ദേഹത്തിന് ശരീരത്തിൽ ഗുരുതരമായ പരിക്കേറ്റു.

സംഭവ സ്ഥലത്തേക്ക് പോലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി.