ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ 40-ാമത് തൃശൂർ ജില്ലാ സമ്മേളനം

 ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ 40-ാമത് തൃശൂർ ജില്ലാ സമ്മേളനം ഇന്നും നാളെയും.


ചിത്രം : പത്ര സമ്മേളനത്തിൽ നിന്ന്  ☝️

കേച്ചേരി : ആൾ കേരളഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ റൂബി ജൂബിലി തൃശൂർ ജില്ലാ സമ്മേളനം കുന്നംകുളം ടൗൺ ഹാളിൽ ഇന്നും നാളെയും നടക്കും. ഇന്ന്   രാവിലെ സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന ഫോട്ടോഗ്രാഫി പ്രദർശനം  കുന്നംകുളം എസിപി സി.ആർ സന്തോഷ് ഉദ്ഘാടനം നിർവഹിക്കും. ട്രേഡ് ഫെയർ ഉദ്ഘാടനം വാർഡ് കൗൺസിലർ മിനി മോൻസി നിർവഹിക്കും. തുടർന്ന് 10 മണിക്ക് ജില്ലയിലെ 14 മേഖലയിൽ നിന്നെത്തിയ ആയിരത്തിലധികം പ്രവർത്തകർ അണിനിരക്കുന്ന പ്രകടനം നടക്കും. ഉച്ചയ്ക്ക് 2. 30ന് നടക്കുന്ന പൊതുസമ്മേളനം തൃശൂർ മുൻ എംപി ടി.എൻ പ്രതാപൻ ഉദ്ഘാടനം നിർവഹിക്കും .ജില്ലാ പ്രസിഡണ്ട് അനിൽ തുമ്പയിൽ അധ്യക്ഷത വഹിക്കും. നഗരസഭ ചെയർപേഴ്സൺ സീതാ രവീന്ദ്രൻ, ചലച്ചിത്രതാരം വി. കെ ശ്രീരാമൻ എന്നിവർ വിദ്യാഭ്യാസ- ഫോട്ടോഗ്രാഫി പുരസ്കാരങ്ങൾ വിതരണം ചെയ്യും.നാളെ ( 29 ന്  ) നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡണ്ട് എ.സി ജോൺസൺ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി ബിനോയ് കള്ളാട്ടുകുഴി, ട്രഷറർ ഉണ്ണി കൂവോട് , വൈസ് പ്രസിഡൻ്റ് ജനീഷ് പാമ്പൂര്, കമ്മിറ്റി അംഗങ്ങളായ സി.ജി ടൈറ്റസ്, സജീവ് വസദിനി കെ.കെ മധുസൂതനൻ എന്നിവർ പങ്കെടുക്കും. ചടങ്ങിൽ കലാ- സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ സമ്മേളനത്തിന്റെ ഭാഗമാകുമെന്ന് ജില്ലാ പ്രസിഡന്റ് അനിൽ തുമ്പയിൽ സെക്രട്ടറി പി.വി ഷിബു, കുന്നംകുളം മേഖലാ പ്രസിഡണ്ട് എം.ജെ സി ജോ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.