യുവാവ് ഷോക്കേറ്റ് മരിച്ചു


വടക്കാഞ്ചേരിയില്‍ വൈദ്യുതിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. വിരുപ്പാക്ക സ്വദേശി ഷെറീഫ് ആണ് മരിച്ചത്. വൈദ്യുതിക്കെണി വെച്ചത് പന്നിയെ പിടികൂടാന്‍.


വടക്കാഞ്ചേരി

വിരുപ്പാക്കയിലാണ് ദാരുണമായ

സംഭവം നടന്നത്. ഇന്ന് രാവിലെയാണ്

ഷെരീഫിനെ ഷോക്കേറ്റ് മരിച്ച

നിലയിൽ കണ്ടെത്തിയത്. സ്വകാര്യ

വ്യക്തിയുടെ പറമ്പിൽ നിന്നാണ്

ഷോക്കേറ്റത്.വടക്കാഞ്ചേരി പോലീസ്

മേൽനടപടി സ്വീകരിച്ചു. കഴിഞ്ഞ

മാസം വരവൂർ പിലാക്കാട്

പാടശേഖരത്തിൽ കാട്ട് പന്നിയെ

പിടികൂടുവാൻ സ്ഥാപിച്ചിരുന്ന

വൈദ്യുതി കമ്പിയിൽ നിന്നും

ഷോക്കേറ്റ് സഹോദരങ്ങൾ

മരിച്ചിരുന്നു. ജില്ലയിൽ സമാനമായ

രീതിയിലുള്ള അപകടങ്ങൾ

തുടർക്കഥയാകുകയാണ്.