പേരാമംഗലം ശ്രീ ദുർഗവിലാസം വിദ്യാലയത്തിൽ നിന്ന് 12 കായികതാരങ്ങൾക്ക് കളക്ടറുമായി സംവദിക്കാൻ അസുലഭാവസരം ലഭിച്ചപ്പോൾ.

  , പേരാമംഗലം

നാഷണൽ തലത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട കായിക താരങ്ങളോട് സംവദിച്ചുകൊണ്ട് തൃശ്ശൂർ ജില്ല കളക്ടർ അർജുൻ പാണ്ഡ്യൻ ഐ എ എസ്


കായികമത്സരങ്ങളിൽ മത്സരാർത്ഥികൾക്കുണ്ടാകുന്ന നല്ലതും ചീത്തയുമായ അനുഭവങ്ങൾ പങ്കു വയ്ക്കാൻ അവസരമൊരുക്കിക്കൊണ്ട് ജില്ലാ കളക്ടർ കായിക താരങ്ങളുമായി സംവദിച്ചു . 


കായിക മത്സരങ്ങളിൽ ദേശീയ തലത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടവരുമായാണ് കളക്ടർ സംവദിച്ചത് . പേരാമംഗലം ശ്രീ ദുർഗവിലാസം  വിദ്യാലയത്തിൽ നിന്ന് 12 കായികതാരങ്ങൾക്കാണ്  ഈ അസുലഭാവസരം ലഭിച്ചത്. കായികാധ്യാപകനായ വിഷ്ണു മാഷും തുറന്ന ചർച്ചയിൽ പങ്കാളിയായി .