തൃശ്ശൂർ സഹോദയ ഇൻഡോർ ഗെയിംസ് കിരീടം ദേവമാതാ പബ്ലിക് സ്കൂളിന്


മുണ്ടൂർ: 

  നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂളിൽ സംഘടിപ്പിച്ച സഹോദയ ഇൻഡോർ ഗെയിംസിൽ ദേവമാതാ സി എം ഐ പബ്ലിക് സ്കൂൾ പാട്ടുരായ്ക്കൽ ഓവറോൾ ചാമ്പ്യന്മാരായി. 

നിർമ്മലമാത സെൻട്രൽ സ്കൂൾ തൃശ്ശൂർ, ലമ്മർ പബ്ലിക് സ്കൂൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിച്ചു. തൃശ്ശൂർ സഹോദയ സ്കൂൾ കോംപ്ലക്സ് പ്രസിഡന്റ് രാമചന്ദ്രൻ എം കെ, നിർമ്മൽ ജ്യോതി പ്രിൻസിപ്പാൾ സി. മേഴ്സി ജോസഫ് എസ് എച്ച്, ജില്ലാ ബാഡ്മിന്റൺ അസോസിയേഷൻ വൈസ് പ്രസിഡൻറ് ഡെന്നി ജെയിംസ് 

എന്നിവർ സമാപനം ചടങ്ങിൽ സന്നിഹിതരായിരുന്നു.