തൃശൂർ ജില്ലാ പഞ്ചായത്ത് 2023-24 പദ്ധതിയിൽ ഉൾപ്പെടുത്തി വിദ്യാർത്ഥികളുടെ പഠനാവശ്യത്തിന് അനുവദിച്ച ലാപ്ടോപ്പുകൾ കൈമാറി


 എരുമപ്പെട്ടി :  തൃശ്ശൂർ ജില്ലാ പഞ്ചായത്ത് 2023 -24 പദ്ധതിയിൽ ഉൾപ്പെടുത്തി എരുമപ്പെട്ടി ഗവൺമെൻറ് ഹയർ സെക്കൻഡറി വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിനായി അനുവദിച്ച രണ്ട് ലാപ്ടോപ്പുകൾ ജില്ലാ പഞ്ചായത്ത് അംഗം ജലീൽ ആദൂർ പ്രിൻസിപ്പൽ ജെ എഫ് സിൻഡ ടീച്ചർക്ക്കൈമാറി.

ചടങ്ങിൽ പിടിഎ പ്രസിഡണ്ട് ഷീബ രാജേഷ് അധ്യക്ഷത വഹിച്ചു.എസ്.എം.സി ചെയർമാൻ വി. എസ് ശ്രീജൻ,എം പി ടി എ പ്രസിഡണ്ട് ഗിരിജ ശിവരാമൻ,സ്റ്റാഫ് സെക്രട്ടറി വർഗീസ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.ജലഗുണനിലവാര കിറ്റ് മുഴുവനായും ഉപയോഗിച്ച് മാതൃകാ പ്രവർത്തനം കാഴ്ചവച്ച വിദ്യാലയത്തിനുള്ള പുരസ്കാരം കെമിസ്ട്രി അധ്യാപകരായ റംസി കെ. ആൻറണി,ദിവ്യ ടി ആർഎന്നിവരും , ദിശ എക്സ്പോയിൽ ദൃശ്യാവിഷ്കാരത്തിന് ജില്ലയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ വിദ്യാലയത്തിനുള്ള പുരസ്കാരവും സർട്ടിഫിക്കറ്റും കരിയർ ഗൈഡൻസ് അധ്യാപികയായ ബിന്ദു ടീച്ചറും ,റംസി കെ ആൻറണിയും,സ്കൂൾ ലീഡർ നന്ദയും ദൃശ്യാവിഷ്കാരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളും ഏറ്റുവാങ്ങി.