മയിലിനെ വാഹനം ഇടിച്ച് പരിക്കേറ്റ നിലയിൽ കണ്ടെത്തി.
വെള്ളറക്കാട്:
വെള്ളറക്കാട് ദുബായ് റോഡരുകിലാണ് വാഹനം തട്ടിയ നിലയിൽ കണ്ടത്.
റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ വാഹനം ഇടിച്ചതാകാമെന്ന് കരുതുന്നു. പ്രദേശവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് എരുമപ്പെട്ടി ഫോറസ്റ്റ് ഉദ്യോഗസ്ഥരായ വി.എസ് സനോജ്, എ.വി റൈജോ, എൻ.വൈശാഖ്, റസ്ക്യൂ വാച്ചർ പി.എച്ച് അഷറഫ് എന്നിവരുടെ നേതൃത്വത്തിൽ മയിലിനെ കൊണ്ടുപോയി.

