തെരുവിളക്ക് കത്താത്തതിൽ പ്രതിഷേധിച്ച് വേലൂർ പഞ്ചായത്തിലെ പ്രതിപക്ഷ അംഗങ്ങൾ പഞ്ചായത്ത് യോഗം ബഹിഷ്കരിച്ച് പ്രതിഷേധിച്ചു.
വേലൂരിലെ ജനങ്ങളെ ഇരുട്ടിൽ ആക്കി പഞ്ചായത്ത് പ്രസിഡണ്ടും കൂട്ടരും വെളിച്ചത്ത് ഇരിക്കാനാണ് തീരുമാനമെങ്കിൽ പഞ്ചായത്ത് ഓഫീസിന്റെ ഫീസ് ഊരി ഇരുട്ടിൽ ആക്കാനും മടി കാണിക്കില്ലെന്ന് പ്രതിപക്ഷം.
ഓണത്തിന് മുമ്പ് തെരുവുകളുടെ അറ്റ കുറ്റപണികൾ പൂർത്തീകരിക്കണമെന്ന് എല്ലാ ഗ്രാമസഭകളിലും ജനങ്ങളും , പഞ്ചായത്ത് യോഗങ്ങളിൽ പ്രതിപക്ഷ അംഗങ്ങളും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതുവരെ നടപടി ആകാത്തതിനാണ് പ്രതിപക്ഷ അംഗങ്ങൾ യോഗം ബഹിഷ്കരിച്ച് പ്രതിഷേധിച്ചത്.
കോൺഗ്രസ് മെമ്പർമാരായ സ്വപ്ന രാമചന്ദ്രൻ, സിഡി സൈമൺ, നിധീഷ് ചന്ദ്രൻ, വിജനി ഗോപി, വി വി ബാലകൃഷ്ണൻ, എന്നിവരാണ് യോഗം ബഹിഷ്കരിച്ചത്.
എന്നാൽ,
പ്രതിപക്ഷം അനാവശ്യമായി കോലാഹിളങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് വേലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി ആർ ഷോബി.
വേലൂർ ഗ്രാമ പഞ്ചായത്തിൽ സ്ട്രീറ്റ്ലെറ്റ് മെയിന്ററ്റൻസ് കമ്പനി കൃത്യവിലോപം നടത്തിയതിനെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും തിരുവനന്തപുരത്തുള്ള ഒരു കമ്പനിയാണ് ടെൻറർ എടുത്തിരുന്നത് എത്രയും പെട്ടെന്ന് തന്നെ പദ്ധതി നടപ്പിലാക്കാനാണ് ശ്രമിക്കുന്നത് എന്നും പ്രസിഡന്റ് പറഞ്ഞു. പ്രാദേശിക വർക്കഴ്സിന ഉപയോഗിച്ച് വർക്ക് പൂർത്തീകരിക്കാൻ നടപടി സ്വീകരിച്ചുകൊണ്ടിരിക്കുകയാണ് എന്നും പുതിയ മിനിമാസ് ലൈറ്റുകളും വേലൂർ പഞ്ചായത്തിലെ വിവിധയിടങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട് എന്നും ഇതെല്ലാം അറിയുന്ന പ്രതിപക്ഷം അനാവശ്യമായി കോലാഹിളങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും വേലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി ആർ ഷോബി കൂട്ടി ചേർത്തു.


