കർണ്ണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനൻ്റെ മൃതദേഹം കണ്ടെത്തി.
ഗംഗാവലി പുഴയിൽ നിന്ന് കണ്ടെത്തിയ ട്രക്കിന്റെ ക്യാമ്പിനിലാണ് മൃതദേഹമുണ്ടായിരുന്നത്.
71 ദിവസം മുമ്പാണ് മണ്ണിടിച്ചിലിൽ അർജുനന്റെ ട്രക്ക് കാണാതായത്. രണ്ട് മാസത്തിൽ കൂടുതൽ നീണ്ട് നിന്ന തിരച്ചിലിലാണ് ട്രക്കിന്റെ കാമ്പിൻ കണ്ടെത്തിയത്. ലോറി അർജുനന്റെതാണെന്ന് ഉടമ മനാഫ് സ്ഥിരീകരിച്ചു .
മൃതദേഹം പുറത്തെടുത്തു

