എസ് എസ് എൽ സി ക്കും പ്ലസ് ടു വിനും വിജയം നേടിയ വിദ്യാർത്ഥികൾക്ക് അവാർഡ് ദാനവും അനുമോദനവും നൽകി.

 കേച്ചേരി : എസ് എസ് എൽ സി ക്കും പ്ലസ് ടു വിനും വിജയം നേടിയ പട്ടിക്കര ഗ്രാമത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും കോൺഗ്രസ്സ് വാർഡു കമ്മറ്റിയുടെ നേതൃത്വത്തിൽ  അവാർഡ് ദാനവും അനുമോദനവും നടത്തി

      ചൂണ്ടൽ പഞ്ചായത്തിലെ അഞ്ചാം വാർഡായ പട്ടിക്കരയിലെ 74ഓളം വിദ്യാർത്ഥി വിദ്യാർത്ഥിനികളെയാണ് ഒരേ വേദിയിൽ അനുമോദിച്ചത്. പട്ടിക്കര എം എം എൽ പി സ്ക്കൂളിൽ നടത്തിയ അവാർഡു സമ്മേളനം എ കെ എസ് ടി എ സംസ്ഥാന വൈസ് പ്രസിഡണ്ട് ഷാഹിത റഹ്മാൻ ഉദ്ഘാടനം ചെയ്തു. വാർഡു പ്രസിഡണ്ട് കെ എം ശറഫുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. എം എം എൽ പി സ്ക്കൂൾ മാനേജർ എ എം മുഹമ്മദുകുട്ടി മുഖ്യാതിഥിയായി. ഹംസ കൊച്ചുമോൻ, മനാഫ് കളപ്പുരക്കൽ, പി കെ സുരേഷ്, എ .എ .റസാഖ്, ഉമ്മർ, ദിനേശൻ, പി കെ കുഞ്ഞി മോൻ എന്നിവർ സംസാരിച്ചു. വിജയിച്ച ഒരു ഗ്രാമത്തിൻ്റെ പ്രതീക്ഷകളായി മുഴുവൻ വിദ്യാത്ഥികളും തയ്യാറാവണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.  എം എ അഷ്ക്കർ സ്വാഗതവും പി എസ് മൊയ്തീൻകുട്ടി നന്ദിയും പറഞ്ഞു.