ആണ്ടപറമ്പ് തണൽ കലാസാംസ്‌കാരിക സംഘത്തിന്റെ പുതിയ മന്ദിരം ബഹു. വടക്കാഞ്ചേരി എം എൽ എ സേവിയർ ചിറ്റിലപ്പിള്ളി ഉദ്ഘാടനം നിർവഹിച്ചു.

കൈപ്പറമ്പ് 

    ആണ്ടപറമ്പ്  തണൽ കലാസാംസ്‌കാരിക സംഘത്തിന്റെ പുതിയ മന്ദിരം ബഹു. വടക്കാഞ്ചേരി എം എൽ എ സേവിയർ ചിറ്റിലപ്പിള്ളി ഉദ്ഘാടനം നിർവഹിച്ചു.

      ഉദ്‌ഘാടനത്തോടനുബന്ധിച്ച് തൃശ്ശൂർ ജില്ലാ ബ്ലഡ്‌ ബാങ്കിന്റെ നേതൃത്വത്തിൽ രക്തദാനവും ഡോക്ടർ ലിന്റോ ആന്റണിയുടെ നേതൃത്വത്തിൽ ജീവിത ശൈലി രോഗനിർണയ ക്യാമ്പും നടത്തി. യോഗത്തിന് തണൽ പ്രസിഡന്റ്‌ മിഥുൻ ദാസ് അധ്യക്ഷത വഹിച്ചു, തണൽ സെക്രട്ടറി വിജിത്ത് സ്വാഗതവും യോഗത്തിൽ വിശിഷ്ടാഥികളായ പുഴയ്ക്കൽ ബ്ലോക്ക്‌ പ്രസിഡന്റ്‌ ലീല രാമകൃഷ്ണൻ, കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉഷദേവി ടീച്ചർ,

സാഹിത്യക്കാരൻ കൃഷ്ണനുണ്ണി, വാർഡ് മെമ്പർ അഖില പ്രസാദ് എന്നിവർ പ്രസംഗിച്ചു. ക്ലബ്‌ ട്രെഷറർ ശിവരാമൻ നന്ദി രേഖപ്പെടുത്തി.