ജാഗ്രതാ സമിതി രൂപീകരണം

 പേരാമംഗലം ശ്രീ ദുർഗാ വിലാസം സ്കൂളിൽ  ജാഗ്രതാ സമിതി രൂപീകരണം നടന്നു.

   ജനപ്രതിനിധികൾ, പോലീസ്, റവന്യൂ  , ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, വ്യാപാരി വ്യവസായി സമിതി, മാനേജ്മെൻ്റ് പ്രതിനിധികൾ, സ്കൂൾ പി.ടി.എ, എം പി ടി എ , അധ്യാപകർ എന്നിവർ പങ്കെടുത്ത യോഗം കൈപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ്  കെ.കെ ഉഷാദേവി  ടീച്ചർ ഉദ്ഘാടനം ചെയ്തു. 



എല്ലാവരും ജാഗരൂകരായിരിക്കേണ്ട ഈ കാലഘട്ടത്തിൽ സ്നേഹവും സന്തോഷവും സമാധാനവും നൽകി നല്ല രീതിയിൽ കുട്ടികളെ മുന്നോട്ട് നയിക്കാൻ ജാഗ്രത സമിതി രൂപീകരണം മൂലം കഴിയണമെന്ന്  ഉദ്ഘാടന സന്ദേശത്തിൽ ടീച്ചർ  അഭിപ്രായപ്പെട്ടു. 


    പേരാമംഗലം എസ്.ഐ ബിനു ഡേവീസ് , വില്ലേജ് ഓഫീസർ നിഖിൽ, സേവാസമാജം സെക്രട്ടറി കെ.വി ഷാജു, ഹെൽത്ത് ഇൻസ്പെക്ടർ ശ്രുതി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് സോണി ജോർജ്, സെക്രട്ടറി രാജീവ്, പി ടി എ പ്രസിഡണ്ട് കെ.പി. രവിശങ്കർ , വിജീഷ്. വി.സി, ഷീല മുകുന്ദൻ, പ്രധാനാധ്യാപകരായ കെ. സ്മിത , എം.എസ്. രാജു, കെ.കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു.