അർണോസ് വസതിയിൽ എഴുത്തിനിരുത്തൽ

 അർണോസ് വസതിയിൽ എഴുത്തിനിരുത്തൽ 

 വേലൂർ... 


  അർണോസ് പാതിരി ദീർഘകാലംസാഹിത്യ രചനകൾ നടത്തിയ പൗരാണിക സ്മാരകമായ അർണോസ് പാതിരി വസതിയിൽ വച്ച് അർണോസ് കലാകേന്ദ്രയുടെ ആഭിമുഖ്യത്തിൽ കുട്ടി കുരുന്നുകൾക്കായി നടത്തിയ എഴുത്തിനിരുത്തൽ കിഡ്നി ഫെഡറേഷൻ ചെയർമാൻ ഫാ ഡേവിസ് ചിറമൽ ഉദ്ഘാടനം ചെയ്തു. 


    ഫൊറോനാ വികാരി ഫാദർ റാഫേൽ താണിശ്ശേരി അധ്യക്ഷത വഹിച്ചു, ലിസ്യു ആശ്രമം ഡയറക്ടർ ഫാ. പ്രസാദ് കുരിശിങ്കൽ, വിൻസന്റ് പാടൂർ ചാലയ്ക്കൽ, യേശുദാസ് പി പി, ലീന ആന്റണി,ജിന്റോ ടിവി,ആന്റോ പനയ്ക്കൽ പ്രസംഗിച്ചു. ഓ പ്പി കുര്യാക്കോസ്, ജോജു പനയ്ക്കൽ,നിതിൻ അറക്കൽ, സൈമൺ ഒലക്കങ്കിൽ,ജോസഫ്, സലോമി ഫ്രാൻസിസ്, ഷീബ പൗലോസ്, സണ്ണി ചീരമ്പൻ  നേതൃത്വം നൽകി.