എൻജിനീയറിങ് വിദ്യാർത്ഥികൾ വികസിപ്പിച്ചെടുത്ത സ്മാർട്ട് ഇലക്ട്രിക് വെഹിക്കിൾ പ്രദർശിപ്പിച്ചു

 ഇലക്ട്രോണിക്സ് എൻജിനീയറിങ് വിദ്യാർത്ഥികൾ വികസിപ്പിച്ചെടുത്ത സ്മാർട്ട് ഇലക്ട്രിക് വെഹിക്കിൾ പ്രദർശിപ്പിച്ചു 



IES കോളേജ് ഓഫ് എൻജിനീയറിങ് ചിറ്റിലപ്പിള്ളിയിലെ അവസാന വർഷ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് വിദ്യാർത്ഥികൾ വികസിപ്പിച്ചെടുത്ത സ്മാർട്ട് ഇലക്ട്രിക് വെഹിക്കിൾ മോട്ടോര്‍ വാഹന വകുപ്പ് അധികാരി   അരുണ്‍ ,ഓൾ കേരള ടൂവീലർ അസോസിയേഷൻ ചെയർമാൻ    ജെയിംസ് മുട്ടിക്കൽ സെക്രട്ടറി   ഗോപകുമാർ എന്നിവരുടെ സാന്നിധ്യത്തിൽ പ്രദർശിപ്പിച്ചു.


IES എഡുക്കേഷന്‍ സിറ്റി പ്രസിഡണ്ട് ആയ  ശ്രീ സെയ്ത് മുഹമ്മദ് പി ടി യും മറ്റു മാനേജ്മെന്റ് അംഗങ്ങളും,

 പ്രിൻസിപ്പൽ ഡോക്ടർ. ബ്രില്ലി. എസ് സംഗീതയും  പ്രദർശന വേളയിൽ സന്നിഹിതരായിരുന്നു.

വാർത്ത ഗ്രൂപ്പിൽ അംഗമാകുവാൻ👇



സാമൂഹികപ്രസക്തമായ ഈ  പ്രൊജക്റ്റ് വകുപ്പ് മേധാവി ഡോ. ജോൺ ചെമ്പുക്കാവിന്റെ  നേതൃത്വത്തിൽ ഡെന്നീസ് ഇഗ്നേഷ്യസ്.കെ, ജോയൽ സണ്ണി, രാഹുൽ സിദ്ധാർഥ്, സ്റ്റെബിൻ പി ബി, കെബി൯, റിനിൽ എന്നിവരാണ് പ്രൊജക്റ്റ് വികസിപ്പിച്ചെടുത്തത്.


 വാഹനങ്ങൾക്കും ഇലക്ട്രിക് സൈക്കിളുകൾക്കും (ഇവി സൈക്കിളുകൾ) അനുയോജ്യമായ  AI പോലുള്ള ഉപകരണങ്ങൾ വികസിപ്പിക്കുന്നതിലൂടെ റോഡ് സുരക്ഷ ഗണ്യമായി വർധിപ്പിക്കുന്നതിനും സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഒരു സമഗ്ര പദ്ധതിയാണ്  ഈ പ്രോജക്റ്റ്. അമിതവേഗത, സീറ്റ് ബെൽറ്റ് അശ്രദ്ധ, അനുചിതമായ ഓവർടേക്കിംഗ്, അശ്രദ്ധമായ ഡ്രൈവിംഗ്, ട്രാഫിക് നിയമലംഘനം, മയക്കം എന്നിവയുൾപ്പെടെ നിരവധി സുരക്ഷിതമല്ലാത്ത പ്രവർത്തനങ്ങൾ ടാർഗെറ്റുചെയ്‌ത് തത്സമയം ഡ്രൈവറെ നിരീക്ഷിക്കുന്നതിനുലൂടെ  അപകടകരമായ നീക്കങ്ങൾ കുറക്കുവാനും , ഡ്രൈവർമാർക്ക് സമയബന്ധിതമായ മുന്നറിയിപ്പുകൾ നൽകുവാനും , ഈ ഉപകരണം നമ്മെ സഹായിക്കുന്നു . കൂടാതെ, ട്രാഫിക് നിയമ ലംഘനങ്ങൾ പിടിച്ചെടുക്കാനും ആവശ്യമെങ്കിൽ അധികാരികൾക്ക് റിപ്പോർട്ടുചെയ്യാനുമുള്ള സംവിധാനവും ഇതിലുണ്ട്. ഉപയോഗശൂന്യമായ വസ്തുക്കൾ കൊണ്ട് നിർമ്മിച്ചതിനാൽ ഈ പ്രൊജക്റ്റ് തികച്ചും ചിലവ് കുറഞ്ഞതാണ്. ഇതിനുപുറമേ അവസാന വർഷ വിദ്യാർഥികൾ ഇവി ചാർജിങ് സ്റ്റേഷനുകളും നിർമ്മിച്ചിട്ടുണ്ട്..