മത്സ്യ കുഞ്ഞുങ്ങളെ രക്ഷിച്ചു.

വെള്ളാറ്റഞ്ഞൂർ:

കത്തിക്കാളുന്ന വെയിലിൽ, വറ്റിവരളുന്ന __ ജലാശയത്തിലെ മൂവ്വായിരത്തോളം വരുന്ന മത്സ്യകുഞ്ഞുങ്ങളുടെ ജീവൻ സംരക്ഷിക്കാൻ ജല ശ്രോതസ്സ് ഒരുക്കി നാട് ശ്രദ്ധയാകർഷിക്കുന്നു.



 വേലൂർ ഗ്രാമപഞ്ചായത്ത് വെള്ളാറ്റഞ്ഞൂർ വാർഡ്  രണ്ടിലെ പള്ളിക്കുളം കുളത്തിലാണ് വറ്റി വരളാ റായ  കുളത്തിൽ  മത്സ്യ കുഞ്ഞുങ്ങളുടെ പുനരധിവാസത്തിനായി ഹിറ്റാച്ചി ഉപയോഗിച്ച് 12 അടിയോളം താഴ്ചയുള്ള  ചെറിയ കുളം നിർമ്മിച്ച് അവക്ക് അഭയസ്ഥാനം ഒരുക്കിയത് . 


 പ്രവാസിയും, പരിസ്ഥിതി പ്രവർത്തകനുമായ ഷൈജു കുറ്റിക്കാട്ട്, രണ്ടാം വാർഡ് പഞ്ചായത്തംഗം പി.എൻ. അനിൽ മാസ്റ്റർ, പഞ്ചായത്തിലെ മികച്ച നെൽകർഷകൻ ജോഷി വടക്കൂടൻ, വാഴകർഷകൻ ബെന്നി പൊറത്തൂർ, പരിസ്ഥിതി പ്രവർത്തകരായ സിജൊ പി.കെ,  ജിതിൻ രാമകൃഷ്ണൻ. ഫ്രാൻസിസ്  പൊറത്തൂർ, ജേക്കബ്, ബാബു ചിരിയങ്കണ്ടത്ത്, ക്ഷീരകർഷകരായ  ഡേവീസ് പേരാമംഗലം, മർഗ്ഗിലി എന്നിവർ നേതൃത്വം നൽകി.