കിണറ്റിൽ വീണ സ്ത്രീയെ രക്ഷിക്കാൻ ഇറങ്ങിയവരെ ശ്വാസം കിട്ടാതെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു


    വെള്ളാറ്റഞ്ഞൂർ: വെള്ളാറ്റഞ്ഞൂരിൽ ഇന്ന് രാവിലെ കിണറ്റിൽ വീണ സ്ത്രീയെ രക്ഷിക്കാൻ ഇറങ്ങിയവർ ശ്വാസം കിട്ടാതെകാണറ്റിൽ കുഴഞ്ഞു. ഒടുവിൽ നാട്ടുകാരുടെ സഹായത്തോടെ രക്ഷിക്കുകയായിരുന്നു.



വെള്ളാറ്റഞ്ഞൂർ സ്വദേശികളായ കുറ്റിക്കാട്ട്  സലോമിയാണ്  വീട്ടുവളപ്പിലെ കിണറ്റിൽ വീണത്. രക്ഷാപ്രവർത്തനത്തിനിറങ്ങിയ  വെങ്ങിലിശ്ശേരി പട്ടിയിൽ ജയനും, കറ്റശ്ശേരി  പ്രഭാകരനും ആദ്യം കിണറ്റിൽ ഇറങ്ങിയെങ്കിലും    ഓക്സിജൻ ശ്വാസം കിട്ടാതെ കയറുകയായിരുന്നു. 

ഗ്രൂപ്പിൽ  അംഗമാകുവാൻ👇



   കിണറ്റിൽ വീണ സ്ത്രീയുടെ നില അത്യന്തം ഗുരുതരമാണെന്ന് മനസ്സിലാക്കിയതിനെ  തുടർന്ന്  താത്കാലിക സജ്ജീകരണങ്ങൾ ഒരുക്കി  ഇവർ വീണ്ടും ഇറങ്ങുകയും 

സ്ത്രീയെ രക്ഷിക്കുകയും ചെയ്തു. എന്നാൽ പിന്നീട് കിണറ്റിൽ ശ്വാസം  കിട്ടാതെ അവശരായ  ജയനേയും, കറ്റശ്ശേരി പ്രഭാകരനേയും രക്ഷാപ്രവർത്തനത്തിനെത്തിയ നാട്ടുകാർ ഒരു വിധത്തിൽ വലിച്ച് പുറത്ത്  കയറ്റുകയായിരുന്നു. തുടർന്ന് ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.

മൂന്നുപേരും അപകടനില തരണം ചെയ്തു.

എരുമപ്പെട്ടി പോലീസ്, കുന്ദംകുളം ഫയർഫയർഫോഴ്സ് എന്നിവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.