ചലചിത്ര ശില്പശാല

   വേലൂർ കിരാലൂരിൽ മാടമ്പ് കുഞ്ഞുകുട്ടൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ചലചിത്ര ശില്പശാലക്ക് തുടക്കം.



ചലചിത്രോത്സവ, ദേശീയ സെമിനാർ, സ്മാരക പ്രഭാഷണം തുടങ്ങി നിരവധി പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്.

പ്രശസ്ത സംവിധായകൻ ആർ അമുദൻ, സി.എസ്. വെങ്കിടേശ്വരൻ എന്നിവർ ക്ലാസ് നയിക്കുന്നു.

  സ്മാർട്ട് മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള ചലചിത്ര നിർമ്മാണം ആണ് പരിശീലിപ്പിക്കുന്നത്.

മാടമ്പ് മനയിൽ നടന്ന ചടങ്ങിൽ ഡോ. രാജേഷ് കൃഷ്ണൻ അധ്യക്ഷത വഹിച്ചു. വേലൂർ ഗ്രാമ  പഞ്ചായത്ത് പ്രസിഡൻ്റ‌ ടി.ആർ. ഷോബി ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ പ്രതിനിധി സൂര്യശർമൻ സ്വാഗതം പറഞ്ഞു. ക്യാമ്പിൽ വിദ്യാർഥികൾ നിർമിച്ച സിനിമകൾ മേയ് പത്തിലെ ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കും.