വേലൂരിൽ തെരുവ് നായ ശല്യം രൂക്ഷം ; പശുക്കുട്ടിയെ തെരുവുനായ്ക്കൾ ആക്രമിച്ചു.
വേലൂർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ ക്ഷീരകർഷകനായ അറക്കൽ ദേവസി ലോറൻസിന്റെ മുറ്റത്തു നിന്നിരുന്ന പശുക്കുട്ടിയെ ഇന്ന് (06/05/2024) പുലർച്ചെ തെരുവുനായ്ക്കൾ ആക്രമിച്ചു. രണ്ടു ചെവികളും കടിച്ചെടുത്തു.
റോഡരികിലും പൊതുസ്ഥലങ്ങളിലും അറവ് മാലിന്യം തള്ളുന്നതാണ് തെരുവ് നായ്ക്കൾ വർദ്ധിക്കുവാൻ കാരണം.
അറവു മാലിന്യം ☝️കളക്ടർക്കും , തൃശൂർ ശുചിത്വ മിഷൻ , വേലൂർ ഗ്രാമപഞ്ചായത്ത് , എന്നിവർക്കെല്ലാം അറവ് മാലിന്യം തള്ളുന്നതിനെതിരായും തെരുവ് നായ്ക്കളുടെ ശല്യത്തെയും ചൂണ്ടി കാട്ടി പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്ന് വാർഡ് മെമ്പർ സിഡി സൈമൺ പറഞ്ഞു. നിരവധി വളർത്തു മൃഗങ്ങൾ തെരുവ് നായ്ക്കളുടെ അക്രമത്തിന് ഇരയാകുന്നുണ്ട്.
കാൽനടയാത്രക്കാരും തെരുവ് നായകളുടെ ഭീഷണിയിലാണ്.
വേലൂർ സൊസൈറ്റി പാടത്ത് അറവു മാലിന്യം തള്ളുന്നത്
വേലൂർ പള്ളി തിരുന്നാളിനോട് അനുബന്ധിച്ച് പ്രദക്ഷിണ വഴികൾ ദുർഗന്ധപൂരിതമാക്കുന്നതിനും സമീപത്തുള്ള കുടിവെള്ള സ്രോതസ്സുകൾ മലിനമാകുന്നതിനും കാരണമാകുന്നു. എത്രയും പെട്ടെന്ന് അധികാരികൾ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് വാർഡ് മെമ്പർ ആവശ്യപ്പെട്ടു.