ഹരിപ്പാട് സ്വദേശിനി സൂര്യാ സുരേന്ദ്രൻ മരണപ്പെട്ടതുമായി ബന്ധപ്പെട്ട് ക്ഷേത്രങ്ങളില്‍ നിന്ന് പൂജയ്‌ക്ക് അരളിപ്പൂവ് ഒഴിവാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് നിർദേശം നല്‍കി.
അരളിപ്പൂവ് കഴിച്ചത് കൊണ്ടാണോ സൂര്യ മരണപ്പെട്ടത് എന്ന സംശയം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിർദ്ദേശം.
ഗ്രൂപ്പിലൂടെ വാർത്തകൾ ലഭിക്കുവാൻ 👇
അരളിപ്പൂവ് ക്ഷേത്രങ്ങളില്‍ പൂജയ്‌ക്ക് എടുക്കുന്നതില്‍ ഭക്തജനങ്ങളും ജീവനക്കാരും ദേവസ്വം ബോർഡിനെ ആശങ്ക അറിയിച്ചതിനെ തുടർന്ന് ഇത് സംബന്ധിച്ച് ഇന്നലെ ബോർഡ് പ്രാഥമിക ചർച്ച നടത്തുകയും ചെയ്തിരുന്നു. ഹരിപ്പാട് സ്വദേശിനിയായ സൂര്യ മരണപ്പെട്ട സംഭവത്തില്‍ ആന്തരികാവയവങ്ങളുടെ കെമിക്കല്‍ റിപ്പോർട്ട് വന്നതിനുശേഷം ആരോഗ്യ വകുപ്പിന്റെ നിർദ്ദേശവും കൂടി പരിഗണിച്ച് ക്ഷേത്രങ്ങളില്‍ അരളിപ്പൂവ് ഒഴിവാക്കാനുള്ള തീരുമാനം നടപ്പിലാക്കാനാണ് ആലോചിക്കുന്നത്.