റോഡ് നിര്‍മാണത്തിന് എത്തിച്ച ജെ.സി.ബികള്‍ തകര്‍ത്തതായി പരാതി.

   റോഡ് നിര്‍മാണത്തിന് എത്തിച്ച ജെ.സി.ബികള്‍ തകര്‍ത്തതായി പരാതി



    കേച്ചേരി- അക്കിക്കാവ് ബൈപ്പാസ് റോഡ് നിര്‍മാണത്തിന് എത്തിച്ച ജെ.സി.ബികളാണ് തകര്‍ത്തത്. ജെ.സി.ബികളുടെ ഡീസല്‍ ടാങ്കും എഞ്ചിന്‍ ടാങ്കുമാണ് തകര്‍ത്ത് മണ്ണും ഉപ്പുമിട്ട് നശിപ്പിച്ചെന്ന് കരാറുകാരന്‍ കുന്നംകുളം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.  ഏകദേശം ആറുലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. 


വാർത്ത ഗ്രൂപ്പിൽ അംഗ മാകുവാൻ 👇



    റോഡ് നവീകരണ ജോലികള്‍ കഴിഞ്ഞ് കൂമ്പുഴ പാലത്തിനു സമീപം നിര്‍ത്തിയിട്ടിരുന്ന ജെ.സി.ബികള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രവര്‍ത്തിക്കാന്‍ ഓപ്പറേറ്റര്‍ എത്തിയപ്പോഴാണ് ഡീസല്‍, എഞ്ചിന്‍ ടാങ്കുകളുടെ അടപ്പ് തുറന്നിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മണ്ണും ഉപ്പും നിക്ഷേപിച്ചതായി കണ്ടെത്തിയത്....