പരിശുദ്ധ ത്രിത്വത്തിൻ്റെ തിരുനാൾ ദിനത്തിൽ ഇടവകകളിൽ കുടുംബ കൂട്ടായ്മ ദിനമായി ആചരിക്കുകയും ഇടവകകളിൽ പതാക ഉയർത്തുകയും ചെയ്ത എല്ലാ ബഹു.വികാരിയച്ചന്മാർക്കും കേന്ദ്ര സമിതി ഭാരവാഹികൾക്കും എല്ലാ കുടുംബ കൂട്ടായ്മ ഭാരവാഹികൾക്കും ഒത്തിരി ഒത്തിരി നന്ദി . അതിരൂപത കുടുംബ കൂട്ടായ്മ.
കേന്ദ്രസമിതിയുടെ നേതൃത്വത്തിൽ ഈ ദിനം മുക്കാട്ടുകര ഇടവകയിൽ അഭിവന്ദ്യ ടോണി പിതാവിൻ്റെ നേതൃത്വത്തിൽ ആഘോഷിച്ചു. അഭിവന്ദ്യ പിതാവിനും മുക്കാട്ടുകര വികാരി അച്ചനും കൊച്ചച്ചനും ഇടവക കേന്ദ്ര സമിതിക്കും ഹൃദയം നിറഞ്ഞ നന്ദിയും അഭിനന്ദനങ്ങളും...ഡയറക്ടർ അച്ഛൻ അറിയിച്ചു.
മുണ്ടൂർ പരി. കർമ്മല മാതാവിൻ ദേവാലയത്തിൽ പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളും കുടുംബ കൂട്ടായ്മ പതാകദിനവും സമുചിതമായി ആഘോഷിച്ചു.
വികാരി ഫാ. ബാബു അപ്പാടൻ അച്ഛന്റെ ആത്മീയ നേതൃത്വത്തിൽ അസി. വികാരി ഫാ.ഗോഡ് വിൻ കിഴക്കൂടൻ ദിവ്യബലി അർപ്പിക്കുകയും ശേഷം പതാക ഉയർത്തുകയും ചെയ്തു.
കുറുമാൽ സെന്റ് ജോർജ്ജ് ദൈവാലയത്തിൽ കുടുംബ കൂട്ടായ്മ ദിനത്തോടനുബന്ധിച്ച് ഇടവക വികാരി ഡോ. ഫാ. സേവ്യാർ ക്രിസ്റ്റി പള്ളിക്കുന്നത്ത് പതാക ഉയർത്തുന്നു .