പെരിങ്ങാവ് എസ്.എൻ.പെറ്റ്ഷോപ്പിലെ വളർത്തുനായ്ക്കളേയും വിദേശ പൂച്ചകളെയും മോഷ്‌ടിച്ച് കേസിൽ 10-ാം ക്ലാസ് വിദ്യാർത്ഥി അടക്കം മൂന്ന് പേരെ ത്യശൂർ വെസറ്റ് പോലീസ് അറസറ്റ് ചെയ്തു.

 പെരിങ്ങാവ് എസ്.എൻ.പെറ്റ്ഷോപ്പിലെ വളർത്തുനായ്ക്കളേയും വിദേശ പൂച്ചകളെയും മോഷ്‌ടിച്ച് കേസിൽ 10-ാം ക്ലാസ് വിദ്യാർത്ഥി അടക്കം മൂന്ന് പേരെ ത്യശൂർ വെസറ്റ് പോലീസ് അറസറ്റ് ചെയ്തു. 

     കഴിഞ്ഞ ദിവസം പുലർച്ചയാണ് പെരിങ്ങാവ് സെൻ്ററിൽ നിതിഷിന്റെ ഉടമസഥതയിൽ ഉള്ള പെറ്റ് ഷോപ്പിൽ നിന്നും വിലപിടിപ്പുളള 6 വളർത്തു നായക്കളെയും വിദേശ ഇനത്തിൽ പെട്ട 5 പൂച്ചകളെയും മോഷടിച്ചത് .

ഉടമ നിതിഷ് വെസറ്റ് പോലീസിൽ നൽകിയ പരാതിയെ തുടർന്ന് വെസറ്റ് എസ് എച്ച്ഒ യുടെ നേത്വത്വത്തിൽ സിസിടിവികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ആണ് പ്രതികളെ വടക്കാഞ്ചേരിയിൽ വെച്ച്

പിടിയിലായത്. ബൈക്ക് മോഷണം അടക്കം നിരവധി കേസിൽ പ്രതിയായ എങ്കാക്കാട് സ്വദേശി മുഹമ്മദ് ഖാസി (26), സത്യപാൽ (22), വടക്കാഞ്ചേരി സ്വദേശി 14 കാരൻ എന്നിവർ ആണ് പിടിയിലായത്. ഇവരിൽ നിന്നും നാല് ദിവസം മുമ്പ് കുന്ദംകുളത്ത് നിന്നും മോഷണം പോയ ബൈക്ക് പോലീസ് കണ്ടെടുത്തു . മുഹമ്മദ് ഖാസി ആണ് ബൈക്ക് മോഷടിച്ചത്. സിസിടിവിയിൽ ഇയാളുടെ ചിത്രം പതിഞ്ഞതാണ് പ്രതികളിലേക്ക് വേഗത്തിൽ എത്തിച്ചേരുവാൻ പോലീസിന് സാധിച്ചത്.