സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം;

  സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; പതിമൂന്നോളം പേർക്ക് പരിക്ക് 



  കാണിപയ്യൂരിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ പതിമൂന്നോളം പേർക്ക് പരിക്കേറ്റു.

     പരിക്ക് പറ്റിയ ചിറനെല്ലൂർ സ്വദേശി ചീരോത്ത് വീട്ടിൽ ജയപ്രകാശ് ഭാര്യ ഷീബ(47)യെ കേച്ചേരി ആകട്സ് പ്രവർത്തകർ യൂണിറ്റി ആശുപത്രിയിൽ   പ്രവേശിപ്പിച്ചു.

( ബാക്കി ഉള്ളവരെ മറ്റു വാഹനങ്ങളിലായി ആശുപത്രിയിൽ പ്രേവേശിപ്പിച്ചു )

 കുന്നംകുളം തൃശ്ശൂർ റൂട്ടിൽ സർവീസ് നടത്തുന്ന കൈലാസം, ആര്യ ബസ്സുകളാണ് അപകടത്തിൽപ്പെട്ടത്.ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്. കുന്നംകുളം ഭാഗത്ത് നിന്ന് തൃശ്ശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കൈലാസംബസ്സും എതിർദിശയിൽ വരികയായിരുന്ന ആര്യബസ്സും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു വെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.