കുറുമാലിൽ നിന്നും ആറടി നീളമുള്ള മൂർഖൻ പാമ്പിനെ പിടികൂടി.
കൈപ്പറമ്പ് - തലക്കോട്ടുക്കര റോഡിൽ കുറുമാൽ സാൻ ദാമിയാനോ കപ്പുച്ചിൻ ആശ്രമത്തിലെ കോഴി കൂട്ടിൽ നിന്നും ആറടിയോളം നീളമുള്ള മൂർഖൻ പാമ്പിനെ പിടികൂടി.
ചൊവ്വാഴ്ച വൈകിട്ട് 7മണിയോടെയാണ് മൂർഖൻ പാമ്പിനെ കണ്ടത്. തുടർന്ന് ഫോറസ്റ്റ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പേരാമംഗലത്ത് നിന്ന് സ്നേക്ക് റെസ്ക്യുവർ ശ്രീക്കുട്ടൻ എത്തി 8 മണിയോടെ പാമ്പിനെ പിടികൂടി.
വീഡിയോ ദൃശ്യങ്ങൾ കാണുന്നതിനായി👇
https://youtu.be/AB89biuGMxs?si=QQbOzMCow8z9ZEKp
പിടികൂടിയ പാമ്പിനെ കാട്ടിൽ തുറന്നു വിടുമെന്ന് ശ്രീക്കുട്ടൻ അറിയിച്ചു.