പതിയാരം വിശുദ്ധ യൗസേപിതാവിന്റെ പള്ളിയിൽ വിശുദ്ധ യൗസേപ്പ് പിതാവിൻ്റെയും പരിശുദ്ധ കന്യകാ മറിയത്തിൻ്റെയും വിശുദ്ധ സെബസ് ത്യാനോസിൻ്റെയും സംയുക്ത തിരുന്നാൾ ആഘോഷത്തിന് തുടക്കമായി.
ഇന്നു രാവിലെ 6-30 ന് നടന്ന ലദീഞ്ഞ് നൊവേന, പ്രസുദേന്തി വാഴ്ച തൈലാഭിഷേകം വിശുദ്ധ കുർബ്ബാന വചന സന്ദേശം എന്നീ തിരുകർമ്മങ്ങൾക്ക് വികാരി ഡേവിസ് ചക്കാലയ്ക്കൽ മുഖ്യ കാർമ്മികനായി.
തിരുകർമ്മങ്ങൾക്ക് ശേഷം വിശുദ്ധ രുടെ തിരുസ്വരൂപങ്ങൾ വഹിച്ചുള്ള കൂടുതുറക്കൽ ചടങ്ങ് ഭക്തിനിർഭരമായി. ഇന്നു വൈകീട്ട് 5.30 നു വേസ്പര, പ്രദക്ഷിണം ഉണ്ടായിരിക്കും. രാത്രി 10മണിക്ക് ശേഷം വിവിധ കുടുംബകൂട്ടായ്മകളിൽ നിന്നുള്ള അമ്പ്, വള, കിരീടം എഴുന്നള്ളിപ്പുകളുടെ സമാപനം. തിരുന്നാൾ ദിനമായ രാവിലെ 6-30 ന് ലദീഞ്ഞ് നൊവേന വിശുദ്ധ കുർബ്ബാന തിരുകർമ്മങ്ങൾക്കു ശേഷം
പത്തിന് നടക്കുന്ന ആഘോഷമായ തിരുന്നാൾ ദിവ്യബലിക്ക് തൃശൂർ അതിരൂപത സാന്ത്വനം സോഷ്യൽ ആക് ഷൻ ഡയറക്ടർ റവ. ഫാദർ ഡോ. ജോയ് മൂക്കൻ മുഖ്യ കാർമ്മിക ത്വം വഹിക്കും.
കത്തോലിക സഭ പത്രം മാനേജിംഗ് ഡയറക്ടർ റവ. ഫാ.റാഫേൽ ആക്കമറ്റത്തിൽ തിരുന്നാൾ വചന സന്ദേശം നൽകും.
തുടർന്ന് വൈകീട്ട് നാലിന്
വിശുദ്ധ കുർബ്ബാന, തുടർന്ന് വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ വഹിച്ചു കൊണ്ടുള്ള ഭക്തിനിർഭരമായ തിരുന്നാൾ പ്രദിക്ഷിണം,
ഫാൻസി വെടിക്കെട്ട്, ഗാനമേള എന്നിവ ഉണ്ടായിരിക്കും തിരുന്നാൾ ആഘോഷ പരിപാടികൾക്ക് കൈക്കാരൻമാരായ ആളൂർ ലേവി, സതീഷ് ചാലിശ്ശേരി, അന്തിക്കാട് വിൻസൻ, ചിറയത്ത് ആൻസൻ , ജനറൽ കൺവീനർ ഡേവിസ് ബാജു മുരിങ്ങത്തേരി ജോയിൻ്റ് കൺവീനർമാരായ മനോജ് ചൊവ്വാല്ലൂർ. ലിജിൻ തോമസ് ബാബു മുരിങ്ങത്തേരി,
പബ്ലിസിറ്റി കൺവീനർ
ടോമി മുരിങ്ങത്തേരി, തിരുന്നാൾ ആഘോഷ ജനറൽ സെക്രട്ടറി റോബിൻ റാഫേൽ ഫിനാൻസ് കൺവീനർ ജോജു അക്കര തുടങ്ങിയവർ നേതൃത്വംനൽകും