ഗുരുവായൂർ മേൽശാന്തിയായി പി.എസ്. മധുസൂദനൻ നമ്പൂതിരി സ്ഥാനമേറ്റു.
ഗുരുവായൂർ ക്ഷേത്രത്തിലെ പുതിയ മേൽശാന്തി വടക്കാഞ്ചേരി പനങ്ങാട്ടുകര പള്ളിശേരി ഇല്ലത്ത് പി.എസ്. മധുസൂദനൻ നമ്പൂതിരി സ്ഥാനമേറ്റു. അത്താഴപൂജ കഴിഞ്ഞ് ചുമതല ഒഴിഞ്ഞ മേൽശാന്തി പൊട്ടക്കുഴി ശ്രീനാഥ് നമ്പൂതിരി ശ്രീകോവിലിന്റെ താക്കോൽ കൂട്ടം വെള്ളി കുടത്തിൽ നിക്ഷേപ്പിച്ച് കൈമാറിയ താക്കോൽക്കൂട്ടം ഊരാളൻ പുതിയ മേൽശാന്തിയെ ഏൽപ്പിച്ചു.