കേച്ചേരിയില്‍ പാപ്പാനെ തോട്ടി കൊണ്ട് അടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍

 കേച്ചേരിയില്‍ പാപ്പാനെ തോട്ടി കൊണ്ട് അടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍



കേച്ചേരി പറപ്പൂക്കാവില്‍ പാപ്പാനെ തോട്ടി കൊണ്ട് അടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍. തിരുവല്ല കവിയൂര്‍ സ്വദേശി തുമ്പുങ്കല്‍ മലയില്‍ അയ്യപ്പദാസാണ് അറസ്റ്റിലായത്.


 മച്ചാട് ജയറാം എന്ന ആനയുടെ പാപ്പാനാണ് ഇയാള്‍. ചിറക്കാട് അയ്യപ്പന്‍ എന്ന ആനയുടെ പാപ്പാന്‍ കോട്ടയം സ്വദേശി ബിജിക്കാണ് (34)പ്രതിയുടെ ആക്രമണത്തില്‍ പരുക്കേറ്റത്. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം. കേച്ചേരി പറപ്പൂക്കാവ് ഭഗവതി ക്ഷേത്ര പൂരം കഴിഞ്ഞ് മടങ്ങുകയായിരുന്ന പാപ്പാന്മാര്‍ തമ്മില്‍ വാക്കു തര്‍ക്കം ഉണ്ടാവുകയും അയ്യപ്പദാസ് ബിജിയെ മര്‍ദ്ദിക്കുകയുമായിരുന്നെന്ന് പറയുന്നു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ബിജി കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.