തോളൂർ സാമൂഹ്യ ആരോഗ്യകേന്ദ്രത്തിൽ ക്ഷയരോഗ പ്രശ്നങ ൾക്കുള്ള പ്രവർത്തനങ്ങളും പ്രതിരോധവും വിലയിരുത്തുന്നതിനായി WHO അന്തർദേശീയ ആരോഗ്യ നിരീക്ഷകർ സന്ദർശിച്ചു.
തോളൂർ സാമൂഹ്യ ആരോഗ്യകേന്ദ്രത്തിൽ ക്ഷയരോഗ പ്രശ്നങ ൾക്കുള്ള പ്രവർത്തനങ്ങളും പ്രതിരോധവും വിലയിരുത്തുന്നതിനായി WHO അന്തർദേശീയ ആരോഗ്യ നിരീക്ഷകരായ ഡോ. ഗയ് മാർക്ക്സ് (ഓസ്ടേലിയ), ഡോ. ഇകുച്ചി ഒണാസക്കി (ജാപ്പാൻ) ,Dr. P.S രാഗേഷ്, Dr. നിഖിത ഡൽഹി എന്നിവർ സന്ദർശിച്ചു.TB (Tuberculosis) നിർമ്മാർജന പ്രവർത്തനങ്ങളിൽ തോളൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ നടത്തുന്ന സുരക്ഷാ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും, മനസിലാക്കുന്നതിനുമായി എത്തിയ ഈ അന്താരാഷ്ട്ര സംഘം പഞ്ചായത്ത് പ്രസിഡൻ്റ് വി.കെ. രഘുനാഥൻ, മെഡിക്കൽ സൂപ്രണ്ട് Dr. ജോബ്. ഹെൽത്ത് ഇൻസ് പെക്ടർ രാജേഷ്,മെഡിക്കൽ ഓഫിസർ Dr. രേഖ, സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ഷീന വിൽസൺ ആരോഗ്യപ്രവർത്തകർ,ആശാവർക്കർമാർ, ക്ഷയരോഗ വിമുക്തി നേടി
യവർ എന്നിവരുമായി ആശയ വിനിമയം നടത്തി.
ജില്ലാ ക്ഷയ രോഗ വിഭാഗ മെഡിക്കൽ ഓഫീസർമാർ , ആരോഗ്യ പ്രവർത്തകർ , വ്യാപാര വ്യവസായി സംഘടനാ പ്രതിനിധികൾ പങ്കെടുത്തു