ചൂരക്കാട്ടുകര ഗവ. യു. പി സ്കൂളിൽ സ്റ്റാർസ് പ്രീ പ്രൈമറി കിലുക്കാം പ്പെട്ടി ഉദ്ഘാടനം ചെയ്തു.

 ചൂരക്കാട്ടുകര ഗവ. യു. പി സ്കൂളിൽ സ്റ്റാർസ് പ്രീ പ്രൈമറി കിലുക്കാം പ്പെട്ടി ഉദ്ഘാടനം ചെയ്തു.



   സമഗ്ര ശിക്ഷ, കേരളം ബി.ആർ.സി പുഴയ്ക്കലിൻ്റെ നേതൃത്വത്തിൽ ചൂരക്കാട്ടുകര ഗവ. യു.പി സ്കൂളിൽ സ്റ്റാർസ് പ്രീപ്രൈമറി പദ്ധതിയിൽ ഉൾപ്പെടുത്തി തയ്യാറാക്കിയ കിലുക്കാംപെട്ടിയുടെ ഉദ്ഘാടനം വടക്കാഞ്ചേരി നിയോജക മണ്ഡലം എം.എൽ.എ സേവ്യർ ചിറ്റിലപ്പിള്ളി നിർവ്വഹിച്ചു.



       അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സിമി അജിത്ത് കുമാർ അധ്യക്ഷയായി. പ്രീ പ്രൈമറി കുട്ടികൾക്കുള്ള ബാല പ്രോജക്ട് പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ലീല രാമകൃഷണൻ കുട്ടികൾക്കായി സമർപ്പിച്ചു. സമഗ്ര ശിക്ഷ കേരളം ജില്ലാ പ്രോജക്ട് കോ ഓഡിനേറ്റർ ഡോ. എൻ.ജെ. ബിനോയ് പദ്ധതി വിശദീകരണം നടത്തി.ലിനി ടീച്ചർ, ടി.ഡി. വിൽസൺ, ജ്യോതി ജോസഫ്,രഞ്ജു വാസുദേവൻ, ജെസ്സി സാജൻ, ഉഷ ശ്രീനിവാസൻ ,ശ്രീഷ്മ അഭിലാഷ് ,കെ.വി. വിപിൻ, അജിത കൃഷ്ണൻ ശ്രീജിത്ത് ഇ.യു , ശ്രീനിവാസൻ ഇ.കെ,എൻ.കെ. രമേഷ്,സാജൻ ഇഗ്നേഷ്യസ് സി, പി.ജെ ബിജു ടി ആർ. ഗീത, ജെസീന്ത എ ഒ , എന്നിവർ സംസാരിച്ചു. വർണ്ണക്കൂടാരം കിലുക്കാംപെട്ടി പ്രൊജക്‌ട് രൂപകല്പന ചെയ്ത പി.ജി ഹരീഷിനെ ചടങ്ങിൽ ആദരിച്ചു. സമഗ്ര ശിക്ഷ കേരളയുടെ 10 ലക്ഷം രൂപ ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കിയത്.