വീല്‍ചെയറും എയര്‍ബെഡ്ഡും പാലിയേറ്റീവ് വിഭാഗത്തിന് സംഭാവന ചെയ്തു
മരണമടഞ്ഞ സഹോദരിയുടെ വീല്‍ചെയറും എയര്‍ബെഡ്ഡും പാലിയേറ്റീവ് വിഭാഗത്തിന് സംഭാവന ചെയ്ത് സഹോദരന്‍. അടാട്ട് പഞ്ചായത്തിലെ പുറനാട്ടുകര സ്വദേശി ഈശ്വരമംഗലത്ത് ശിവദാസനാണ് ഈ മാതൃകാപരമായ പ്രവര്‍ത്തി ചെയ്തത്. മരിക്കുന്നതിനു മുമ്പ് ഏറെനാള്‍ കിടപ്പിലായിരുന്ന സഹോദരിക്ക് ഉപയോഗിക്കാന്‍ വാങ്ങിയിരുന്ന വീല്‍ ചെയറും എയര്‍ ബെഡ്ഡും ആണ് അടാട്ട് പഞ്ചായത്ത് കുടുബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് വിഭാഗത്തിന് നല്കിയത്. മെഡിക്കല്‍ ഓഫീസര്‍ ഏറ്റുവാങ്ങി. അടാട്ട് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ അജിത കൃഷ്ണന്‍, വാര്‍ഡ് അംഗം പി എസ് കണ്ണന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ വിന്‍സെന്റ് എ.ജെ, സുധീര്‍, പാലിയേറ്റീവ് കമ്മ്യൂണിറ്റി നേഴ്‌സ് ടി യു ബിന്ദു, എന്നിവര്‍ സന്നിഹിതരായിരുന്നു. അപകടം മൂലവും ശസ്ത്രക്രിയമൂലവും വീല്‍ ചെയറും മറ്റ് മെഡിക്കല്‍ ഉപകരണങ്ങളും താല്കാലികമായി ആവശ്യമായി വരുന്ന രോഗികള്‍ക്ക് പാലിയേറ്റീവ് യൂണിറ്റ് മുഖേന സൗജന്യമായി ലഭ്യമാക്കുന്നുണ്ട്. ഉപയോഗ ശേഷം അവ മറ്റ് ആവശ്യക്കാര്‍ക്ക് നല്കുകയുമാണ് ചെയ്യുന്നത്. ഇത്തരത്തില്‍ വീടുകളില്‍ ഉപയോഗമില്ലാതെയിരിക്കുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ ആരോഗ്യകേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന പാലിയേറ്റീവ് യൂണിറ്റിന് നല്കുകയാണെങ്കില്‍ അത് പാവപ്പെട്ട രോഗികള്‍ക്ക് വലിയ സഹായമായിരിക്കുമെന്ന് വാര്‍ഡ് അംഗം പി എസ് കണ്ണന്‍ പറഞ്ഞു.