കേച്ചേരി : ചൂണ്ടൽ മണ്ഡലം കോൺഗ്രസ്സ് | കൺവെൻഷൻ യു ഡി എഫ് ജില്ലാ ചെയർമാൻ എം പി വിൻസെൻ്റ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡണ്ട് എ എം ഷംസുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. കെ പി സി സി സെക്രട്ടറി സി സി ശ്രീകുമാർ, മുൻ ജില്ലാ ചെയർമാൻ ജോസഫ് ചാലിശ്ശേരി, ഡി സി സി സെക്രട്ടറി പി കെ രാജൻ,ബ്ലോക്ക് പ്രസിഡണ്ട് സ്റ്റാൻലിൻ, ഡി സി സി മെമ്പർ സ്റ്റീഫൻ മാസ്റ്റർ, ബ്ലോക്ക് വൈസ് പ്രസിഡണ്ട് എ എം ജമാൽ, പി മാധവൻ, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് എം എം ഹാറൂൺ,യൂത്ത് കോൺഗ്രസ്സ് ജില്ലാസെക്രട്ടറി മുബാറക്ക് കേച്ചേരി, നിയുക്ത കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് ആർ എം ബഷീർ, സെബാസ്റ്റ്യൻ, വേണു എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ പുതിയതായി തിരഞ്ഞെടു ക്കപ്പെട്ട മണ്ഡലം പ്രസിഡണ്ട് ആർ എം ബഷീറിനെ യു ഡി എഫ് ജില്ലാ ചെയർമാൻ എം പി വിൻസൻ്റ് ഷാൾ അണിയിച്ചു സ്വീകരിച്ചു. ഫെബ്രുവരി 4 ന് തൃശൂരിൽ എ ഐ സി സിപ്ര സിഡണ്ട് പങ്കെടുത്തു നടക്കുന്ന സമ്മേളനം വിജയിപ്പിക്കാനും തീരുമാനിച്ചു.