മണിമലർക്കാവ് കുംഭ ഭരണി: പറപുറപ്പാട് തുടങ്ങി.

 മണിമലർക്കാവ് കുംഭ ഭരണി: പറപുറപ്പാട്  തുടങ്ങി.




വേലൂർ വെങ്ങലശേരി

മണിമലർക്കാവ് ഭഗവതി ക്ഷേത്രത്തിലെ കുംഭ ഭരണി വേല ആഘോഷം 13 മുതൽ 16 വരെ നടക്കും കുംഭ ഭരണി വേല ഉത്സവവത്തിനു മുന്നോടിയായി തട്ടക ദേശങ്ങളിലേക്കുള്ള പറപ്പുറപ്പാട് ആണ് തുടങ്ങി യത്.15 ദിവസങ്ങളിലായാണ്  പറയെടുപ്പു നടക്കുക. തട്ടകദേശങ്ങളായ കുട്ടഞ്ചേരി,നെല്ലുവായ്,എരുമപ്പെട്ടി, കരിയന്നൂർ, തോന്നല്ലൂർ പാത്രാമംഗലം, കീരാലൂർ, മുണ്ടത്തിക്കോട്, കുട്ടംകുളം, വേലൂർ, പുലിയന്നൂർ, ആദൂർ,എയ്യാൽ, ചെമ്മന്തിട്ട, തണ്ടിലം, കുറവന്നൂർ,കുറുമാൽ, തലക്കോട്ടുകര, വെള്ളാറ്റഞ്ഞൂർ, തയ്യൂർ പഴവൂർ, വെങ്ങിലശേരി, എന്നിവിടങ്ങളിലാണ്  പറയെടുക്കുക.15 ന് കൂറൂർ മനപ്പറമ്പിലെ പറയ്ക്കുശേഷം പറയെടുപ്പ് സമാപിക്കും.

13 ന് വൈകുന്നേരം ഗാനമേള14ന് വൈകുന്നേരം വിശേഷ പൂജകൾ,, ചുറ്റുവിളക്ക്, ദീപാരാധന,കുതിര വരവ്,എന്നിവ നടക്കും.



ഭരണി വേലയിൽ സന്ധ്യയ്ക്ക് അരിപ്പാറ ചൊരിയും തുടർന്ന് അരിത്താലവും അരി പറ മേളവും നടക്കും.