ബാലപാർലമെന്റ്റ് ഉദ്ഘാടനം ചെയ്‌തു.
തൃശൂർ: ജില്ലാ ശിശുക്ഷേമ സമിതിയുടെ നേത്യത്വത്തിൽ തേക്കിൻക്കാട് മൈതാനിയിൽ നടന്ന ബാലപാർലമെൻ്റ് ജില്ലാ പഞ്ചാ യത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് ഉദ്ഘാടനം ചെയ്തു.
ശിശു ക്ഷേമസമിതി ജില്ല പ്രസിഡൻ്റ് വി.ആർ.കൃഷ്‌ണ തേജ ഐ.എ.എസ്. അധ്യക്ഷത വഹിച്ച യോഗത്തിൽ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസി ഡന്റ് ഡോ.എം.കെ.സുദർശൻ, പി.കെ.ഡേവീസ് എന്നിവർ ആശം സയർപ്പിച്ചു. ശിശുക്ഷേമസമിതി സംസ്ഥാന എക്സി.അംഗം എം. കെ.പശുപതി, വൈസ് പ്രസിഡൻ്റ് ഡോ. പി.ഭാനുമതി, സെക്രട്ടറി പി. കെ. വിജയൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ വി.കെ. ഉണ്ണിക്ക്യ ഷ്ണൻ, ബിന്നി ഇമ്മട്ടി, ബാലകൃഷ്‌ണൻ അഞ്ചത്ത്, സാജൻ ഇഗ്നേ ഷ്യസ്, കെ.എസ്.പത്മിനി, ഡോ.ബെന്നി ജേക്കബ്, അഡ്വ.കെ.വി. ബാബു, ടി.കെ.അമൽറാം, മുഹമ്മദ് അഷറഫ്, കലാഭവൻ സലീം എന്നിവർ സംസാരിച്ചു. അഖില നന്ദകുമാർ നന്ദി പറഞ്ഞു.
ബാലപാർലമെന്റിൽ പ്രസിഡൻ്റ് -അവനിജ ടി.എം., വൈസ് പ്രസിഡൻ്റ് - മാളവിക സി.യു, പ്രധാനമന്ത്രി- ഫാത്തിമ സനം എം., സ്പീക്കർ - ദേവനന്ദ ടി.ആർ., പ്രതിപക്ഷ നേതാവ് - ഹെവേന ബിനു. അഞ്ഞുറോളം കുട്ടികൾ പങ്കെടുത്തു.