മതബോധന വാർഷികാഘോഷം 2022- 2023
വേലൂർ സെന്റ് ഫ്രാൻസിസ് സേവിയർ ഫൊറോന ദേവാലയത്തിൽ മത ബോധന വാർഷികാഘോഷം ജനുവരി 26-ാം തിയ്യതി ആഘോഷിച്ചു. വൈകീട്ട് 6 മണിക്ക് ആരംഭിച്ച വാർഷികപരിപാടിയിൽ വികാരി വെരി റവ. ഫാ. റാഫേൽ താണിശ്ശേരി അദ്ധ്യക്ഷനായിരുന്നു. ഫൊറോന പ്രമോട്ടർ റവ. ഫാ. ഷിൻ്റോ പാറയിൽ പരിപാടി ഉദ്ഘാടനം നിർവ്വഹിച്ചു.
മതബോധന പി.ടി.എ. പ്രസിഡണ്ട് ഡോ. റോയ് മാത്യു സ്വാഗതം ആശംസി ച്ചു. സ്‌റ്റാഫ് സെക്രട്ടറി ശ്രീമതി ലില്ലി ജോസഫ് റിപ്പോർട്ട് അവതരിപ്പിച്ചു.
അർണോസ് അക്കാദമി ഡയറക്ടർ ഡോ. സണ്ണി പുത്തൻപുരക്കലച്ചൻ, അസിസ്‌റ്റൻ്റ് വികാരി റവ. ഫാ. ജീൻ ചിറയത്ത്, ഹെഡ്‌മാസ്‌റ്റർ സിജോ ജോസ്, ഫൊറോന ട്രസ്റ്റി ഡൊമിനിക് മുളക്കൽ , മതബോധന സ്‌കൂൾ ലീഡർ ജോയൽ ജസ്റ്റിൻ എന്നിവർ ആശംസ കൾ അറിയിക്കുകയും ചെയ്‌തു.
ഇടവകയിൽനിന്നുള്ള നവവൈദികനായ ഫാ. ഫ്രാൻസിസ് പുത്തൂക്കരയെ ആദരിച്ചു.വിവിധ മേഖലകളിലെ സേവനത്തിലും,പഠനത്തിലും തിരഞ്ഞെടുക്കപ്പെട്ട അധ്യാപകരെയും,വിദ്യാർഥികളെയും ആദരിച്ചു.
തുടർന്ന് മതബോധന വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും, അധ്യാപകരുടെ കലാപ്രകടനവും ഉണ്ടായിരുന്നു. അതിനുശേഷം 2022- 23 വർഷത്തിലെ നഴ്‌സറി മുതൽ എ.സി.സി. വരെ യുള്ള ക്ലാസ് ഫസ്‌റ്റ്, സെക്കൻ്റ്, Total First എന്നിവർക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.