ഡി എ - പെൻഷൻ കുടിശ്ശിക ഉടൻ അനുവദിക്കുക.


    കെ എസ് എസ് പി യു കൈപ്പറമ്പ് യൂണിറ്റിന്റെ 32-ആം വാർഷിക സമ്മേളനം മുണ്ടൂർ അനുഗ്രഹ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. യൂണിറ്റ് സെക്രട്ടറി സി പി ജോണിയുടെ അധ്യക്ഷതയിൽ കൂടിയ യോഗം   പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലീലാ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.



മുഖ്യാതിഥിയായി കെ എസ് എസ് പി യു ജില്ലാ പ്രസിഡണ്ട് ഇ വി ദശരഥൻ മാസ്റ്റർ, സി വി കുര്യാക്കോസ്,ബ്ലോക്ക് പ്രസിഡണ്ട് സി ഒ കൊച്ചുമാത്യു, സെക്രട്ടറി ടി രാമചന്ദ്രൻ, യൂണിറ്റ് സെക്രട്ടറി സി ഡി വിൻസന്റ് ട്രഷറർ  സി.എ തോമസ്,പി ഐ ജോർജ് മാസ്റ്റർ, സുലോചന ടീച്ചർ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി സുലേഖാ ബി (പ്രസിഡണ്ട് )  സി ഡി വിൻസെന്റ് (സെക്രട്ടറി), സി പി ജോണി(ട്രഷറർ) 

 യോഗത്തിൽ വനിതാ മെമ്പർമാരുടെ കലാപരിപാടികളും ഉണ്ടായിരുന്നു.