വികസന സെമിനാർ പുഴക്കൽ ബ്ലോക്ക് പ്രസിഡൻ്റ് ലീല രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

      തോളൂർ പഞ്ചായത്ത്  വികസന സെമിനാർ പുഴക്കൽ ബ്ലോക്ക് പ്രസിഡൻ്റ് ലീല രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.



   പഞ്ചായത്ത് പ്രസിഡൻ്റ് വി.കെ. രഘുനാഥൻ അധ്യക്ഷത വഹിച്ചു. 2024-25 വർഷത്തെ പദ്ധതിരേഖ അവതരണം വികസന സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ഷീന വിൽസൺ നടത്തി. കൃഷിക്കും റോഡുവികസനത്തിനും, മുഗസംരക്ഷണം  തെരുവ് വിളക്ക് പരിപാലനം  പ്രാധാന്യം കൊടുക്കുന്ന വികസന രേഖയിൽ യുവജനങ്ങളെയും  വിദ്യാർത്ഥികൾളെയും വയോജനങ്ങളെയും വനിതകളെയും പട്ടികജാതിക്കാരെയും പരിഗണിച്ചിട്ടുണ്ട്. കൂടാതെ ശുചിത്വ പദ്ധതികളും വകയിരുത്തി. ഇതിനായി വികസനപ്ലാൻ ഫണ്ട് 1 കോടി 18 ലക്ഷവും റോഡ് മെയിൻ്റയിൻസ് 1 കോടി 19 ലക്ഷവും പട്ടികജാതി 64 ലക്ഷവും തനത് ഫണ്ട് 10 ലക്ഷവും ധനകാര്യ കമ്മീഷൻ്റെ 25 ലക്ഷവും വകയിരുത്തുന്നു. ആസുത്രണ സമിതി ഉപാധ്യക്ഷൻ അഡ്വ ലൈജു സി. എടക്കളത്തൂർ, വൈസ് പ്രസിഡൻ്റ് ലില്ലി ജോസ് , കെ. ജി. പോൾസൺ, സരസമ്മ സുബ്രമണ്യൻ , വി . എസ് . ശിവരാമൻ, എ.പി. അരവിന്ദാക്ഷൻ, സെക്രട്ടറി വി. ലേഖ  ആശംസകൾ അർപ്പിച്ചു. ജനപ്രതിനിധികൾ, ആസൂത്രണ സമിതിയംഗങ്ങൾ, വർക്കിംങ്ങ് ഗ്രൂപ്പ് അംഗങ്ങൾ, നിർവ്വഹണ ഉദ്യോഗസ്ഥർ, പഞ്ചായത്ത് ജീവനക്കാർ പങ്കെടുത്തു.