മാരകമയ്ക്ക് മരുന്നുമായി യുവാവിനെ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടി കൂടി

 വൻതോതിൽ  മാരകമയ്ക്ക് മരുന്നുമായി യുവാവിനെ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടി കൂടി 



വാടാനപ്പിള്ളി ചിലങ്ക ബീച്ചിനടുത്ത് നിന്നാണ് സെയ്ത് 34 വയസ്സ് എന്നയാളെയാണ് എക്സൈസ് ഇൻ്റെലിജൻസ് അസി എക്സൈസ് ഇൻസ്പെക്ടർ ജബ്ബാറിൻ്റെ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ സർക്കിൾ ഇൻസ്പെക്ടർ ജോബിയുടെ നിർദ്ദേശപ്രകാരം എക്സൈസ് ഇൻസ്പെക്ടർ N സുദർശനനാണ് 72  ഗ്രാം MDMA യുമായി യുവാവിനെ പിടി കൂടിയത്. യുവാക്കളെ മൊബൈലിൽ വിളിച്ച് നല്ല പവ്വറുള്ള MDMA യാണ് ഉള്ളതെന്ന് ആകർഷിച്ച്  ഗ്രാമിന് 4000  രൂപയ്ക്കാണ് വില്പന നടത്തിയിരുന്നത്. രണ്ട് ലക്ഷത്തി എൺപതിനായിരം രൂപയുടെ MDMA യാണ് സെയ്തിൻ്റെ കയ്യിൽ നിന്ന് പിടികൂടിയത് വൈകുന്നേരം സമയങ്ങളിലാണ് വില്പന നടത്തിയിരുന്നത്. റെയ്ഡിൽ അസി.എക്സൈസ് ഇൻസ്പെക്ടർ മാരായ ജബ്ബാർ സോണി കെദേവസ്സി പ്രിവൻ്റീവ് ഓഫീസർ എം.എം മനോജ് കുമാർ 'സിവിൽ എക്സൈസ് ഓഫീസർമാരായ അനിൽ പ്രസാദ് സുരേഷ് കുമാർ വി.എസ്    കണ്ണൻ കെ.എംഎന്നിവരാണ് ഉണ്ടായത് പ്രതിയെ ബഹുകോടതി റിമാൻ്റ് ചെയ്തു