മഹാത്മ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് മുക്കാട്ടുകരയിൽ മഹാത്മ ഗാന്ധി ജ്വാല തെളിയിച്ചു.

 മഹാത്മ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് മുക്കാട്ടുകരയിൽ മഹാത്മ ഗാന്ധി ജ്വാല തെളിയിച്ചു.

മുക്കാട്ടുകര: 


മഹാത്മ ഗാന്ധിയുടെ ജ്വലിക്കുന്ന ഓർമ്മകൾ അലയടിക്കുന്ന ലോക ജനതയുടെ മുമ്പിൽ പ്രണാമങ്ങൾ അർപ്പിച്ചുകൊണ്ട് മുക്കാട്ടുകരയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ മഹാത്മ ഗാന്ധി ജ്വാല തെളിയിച്ചു. അദ്ദേഹത്തിൻ്റെ രക്തവും, വിയർപ്പും കൊണ്ട് നമ്മൾ നേടിയ സ്വാതന്ത്ര്യം ഇന്നും കെടാതെ നിൽക്കുന്ന കൈതിരിനാളമായി ഭാരത ജനതയുടെ മനസ്സിൽ ജ്വലിക്കുന്നു. ഇന്ത്യയുടെ വീരപുരുഷൻ പകർന്നു നൽകിയ ഭാരത സംസ്കാരം കാത്തു സൂക്ഷിക്കുവാനും, ഗാന്ധിയൻ മൂല്യങ്ങൾ കെട്ടിപടുക്കുവാനും നാം ഓരോരുത്തരും പ്രതിജ്ഞാബദ്ധരാകേണ്ടതാണെന്ന് അദ്ധ്യക്ഷ പ്രസംഗത്തിൽ ജെൻസൻ ജോസ് കാക്കശ്ശേരി ഓർമ്മിച്ചു. ചരിത്രത്തിൽ നിന്നും ഗാന്ധിയെ നീക്കം ചെയ്യുവാനുള്ള ശ്രമങ്ങൾ വിഫലമാകുമെന്നും, ഗാന്ധി നിന്ദക്കെതിരെ നമ്മൾ പടപൊരുതണമെന്നും, ഗാന്ധിയോട് എന്നും നമ്മൾ നന്ദിയുള്ളവരാകണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ ചലചിത്ര നിരൂപകൻ ഡോ.അരവിന്ദൻ വലച്ചിറ ഉദ്ബോധിപ്പിച്ചു. നിധിൻ ജോസ്, പി.എ.ജോസഫ്, കെ.ചന്ദ്രൻ, വി.എൽ.ജോസ്, ഷാജു ചിറയത്ത്, കെ.ജെ.ജോഷി, ഓമന, അഡോൾഫ് റാഫി, ഡേവിസ്, ഹരി എന്നിവർ നേതൃത്വം നൽകി.